രാജേഷ് ധ്രുവയുടെ പീറ്റർ ഗാനം
രാജേഷ് ധ്രുവ നായകനായി സുകേഷ് ഷെട്ടി സംവിധാനം ചെയ്യുന്ന പീറ്റർ എന്ന പാൻ ഇന്ത്യൻ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. തായേ തായേ" എന്ന വരികളോടെ ആരംഭിക്കുന്ന മലയാളം ഗാനം ആലപിച്ചത് "കഥ തുടരും" എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഗോകുൽ ഗോപകുമാർ ആണ്. വരികൾ രചിച്ചത് സിജു തുറവൂരും . ഋത്വിക് മുരളീധർ സംഗീതം ഒരുക്കുന്നു. ഒരമ്മയും മകനും തമ്മിലുള്ള പറഞ്ഞറിയിക്കാനാവാത്ത ബന്ധത്തിന്റെ നിമിഷങ്ങളാണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. സസ്പെൻസ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ രവിക്ഷ, ജാൻവി റായല എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രതിമ നായക്, റാം നാദഗൗഡ്, വരുൺ പട്ടേൽ, രഘു പാണ്ഡേശ്വർ, രാധാകൃഷ്ണ കുംബ്ലെ, ദീന പൂജാരി, സിദ്ദു, ഭരത്, മനു കാസർകോട് , രക്ഷിത് ദൊഡ്ഡേര എന്നിവരാണ് മറ്റ് താരങ്ങൾ. രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം ഗുരുപ്രസാദ് നർനാഡ് നിർവഹിക്കുന്നു, എഡിറ്റർ- നവീൻ ഷെട്ടി, കല- ഡി . കെ നായക്, ഡബ്ബിംഗ്: ആനന്ദ് വി, എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ കാഞ്ചൻ, ലൈൻ പ്രൊഡ്യൂസർ: രാം നടഗൗഡ്, പി.ആർ. ഒ - ശബരി