പന്തം കൊളുത്തി പ്രകടനം നടത്തി
Monday 22 December 2025 12:13 AM IST
കാഞ്ഞങ്ങാട്: തൊഴിലുറപ്പ് തൊഴിൽ, പേര് മാറ്റി തകർക്കാനുള്ള കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ച് സി.പി.എം കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റി പട്ടണത്തിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. കുന്നുമ്മലിൽ നിന്ന് പ്രകടനം ആരംഭിച്ചു. കാഞ്ഞങ്ങാട് പട്ടണത്തിൽ നടന്ന പ്രതിഷേധയോഗം സി.പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം കെ.വി രാഘവൻ ഉദ്ഘാടനം ചെയ്തു. എം. സേതു അദ്ധ്യക്ഷത വഹിച്ചു. വിപിൻ ബല്ലത്ത്, കെ.വി വിശ്വനാഥൻ, ഇ. പ്രദീപ്കുമാർ, കെ.വി രാധ, രാജൻ അത്തിക്കോത്ത് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എൻ. ഗോപി സ്വാഗതം പറഞ്ഞു. ഹൊസ്ദുർഗ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷ്മിനഗറിൽ നിന്ന് പ്രകടനം ആരംഭിച്ചു. ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ഏരിയ കമ്മിറ്റി അംഗം ഡി.വി അമ്പാടി, സെക്രട്ടറി കെ. വിജയപാലൻ എന്നിവർ സംസാരിച്ചു.