വിനോദ വായനശാലാ വാർഷികം
Monday 22 December 2025 12:00 AM IST
കൊച്ചി: തമ്മനം വിനോദ ആർട്ട്സ് വായനശാലയുടെ വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ഡോ. എസ്.കെ. വസന്തൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എൻ. ലെനിൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ ഗേളി റോബർട്ട് , ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ്, വിനോദ ലൈബ്രറി സെക്രട്ടറി ബിജു കാരക്കൽ, കെ.വി. മാർട്ടിൻ, കെ.എ. യൂനസ് എന്നിവർ സംസാരിച്ചു. ലെനിൻ ഇറാനി സ്മാരക കവിതാ രചനാ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. വിനോദ സീനിയർ സിറ്റിസൺ ഫോറം നിത്യഹരിത ഗാനനിശ അവതരിപ്പിച്ചു.