കെ.വി. കരുണാകരനെ അനുസ്മരിച്ചു

Monday 22 December 2025 12:09 AM IST
കെ.വി കരുണാകരന്റെ ഇരുപത്തിയൊന്നാം ചരമവാർഷികത്തിൽ ഉദിനൂർ രാജീവ്‌ ഭവനിൽ നടന്ന പുഷ്പാർച്ചന.

തൃക്കരിപ്പൂർ: പടന്ന മണ്ഡലം കോൺഗ്രസ്‌ മുൻ പ്രസിഡന്റ്‌ കെ.വി കരുണാകരന്റെ ഇരുപത്തിയൊന്നാം ചരമവാർഷികം പടന്ന മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉദിനൂർ രാജീവ്‌ ഭവനിൽ പുഷ്പാർച്ചന, അനുസ്മരണ പരിപാടികളോടെ സംഘടിപ്പിച്ചു. അനുസ്മരണയോഗം ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി പ്രകാശൻ ഉദ്ഘാടനം ചെയ്തു. പടന്ന മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ഇൻ ചാർജ് വി.വി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.വി വിജയൻ, ഡി.കെ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി ജതീന്ദ്രൻ, നിയുക്ത പടന്ന ഗ്രാമപഞ്ചായത്ത്‌ മെമ്പർ പി.കെ താജുദ്ധീൻ, പി.വി മണികണ്ഠ മാരാർ, മഹിളാ കോൺഗ്രസ്‌ നേതാക്കളായ പി. ബുഷ്‌റ, ടി. രതില, കെ. അജിത എന്നിവർ പ്രസംഗിച്ചു. വി. അനിൽകുമാർ സ്വാഗതവും കെ. അനീഷ് കുമാർ നന്ദിയും പറഞ്ഞു.