തലസ്ഥാനത്ത് ആരാകും ബിജെപിയുടെ മേയർ, നിലപാട് വ്യക്തമാക്കി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന് നടന്നു. ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സീറ്റ് കീട്ടിയ തലസ്ഥാന കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയെ ഡിസംബർ 26ന് പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതുവരെ കുറച്ച് സസ്പെൻസ് ഇരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി അധികാരത്തിലെത്തിയത് ചരിത്രനിമിഷാണ്. നഗരത്തിന്റെ വികസനത്തിനായി ബി.ജെ.പി വലിയ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. അധികാരമേറ്റ് 45 ദിവസത്തിനകം തിരുവനന്തപുരത്തിന്റെ വികസന ബ്ലൂ പ്രിന്റ് പുറത്തിറക്കും. ഈ വികസന പദ്ധതികളുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമെന്നും അദ്ദേഹം ആവർത്തിച്ചു.
ബി,ജെ.പിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചതിനാലാണ് അവധി ദിനമാ.ിട്ടും ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്തിയത്.