ജൂനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും

Monday 22 December 2025 12:07 AM IST
ജൂനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ ജില്ലാ സ്പാർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ പ്രസ് ക്ളബ് മുൻ പ്രസിഡന്റ് സജിത്ത് പരമേശ്വരന് നൽകി പ്രകാശനം ചെയ്യുന്നു

പത്തനംതിട്ട : മുപ്പതാമത് കേരള സ്റ്റേറ്റ് ജൂനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും നന്നുവക്കാട് ഗ്രിഗോറിയൻ ഹാളിൽ നടക്കും. ഇന്ന് രാവിലെ 10.30ന് മന്ത്രി വീണാജോർജ് മത്സരം ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി, കെ.യു.ജനീഷ് കുമാർ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. വിവിധ ജില്ലകളിൽ നിന്നായി ഇരുന്നൂറിൽ പരം കായികതാരങ്ങൾ പങ്കെടുക്കും.

നാളെ വൈകിട്ട് 3ന് സമാപനസമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാകളക്ടർ എസ്.പ്രേം കൃഷ്ണൻ സമ്മാനദാനം നിർവഹിക്കും. പത്തനംതിട്ട ജില്ലയിൽ ജൂനിയർ ലെവലിൽ സംസ്ഥാനതലത്തിലെ ചാമ്പ്യൻഷിപ്പ് ആദ്യമായിട്ടാണ് നടത്തുന്നതെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ,

അസോസിയേഷൻ സെക്രട്ടറി അഖിൽ അനിൽ , സ്വാഗതസംഘം ഭാരവാഹികളായ പി.കെ.ജേക്കബ്, റോയി നാരകത്തിനാൽ , പി.കെ. സലിംകുമാർ, അനിൽകുമാർ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.