കാഞ്ഞങ്ങാട്ട് ക്രിസ്മസ് കരോൾ

Monday 22 December 2025 12:07 AM IST
ക്രിസ്മസ് കരോൾ

കാഞ്ഞങ്ങാട്: ഉണ്ണിമിശിഹാ ഫൊറോന ഇടവകയും കെ.സി.വൈ.എം മേഖലാ ഘടകവും സംയുക്തമായി നഗരത്തിൽ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു. ഹോസ്ദുർഗ് ടൗൺഹാൾ പരിസരത്തുനിന്നും വാദ്യമേളങ്ങളുടേയും നിശ്ചലദൃശ്യങ്ങളുടേയും അകമ്പടിയോടെ നടത്തിയ ആഘോഷമായ കരോളുകൾ നോർത്ത് കോട്ടച്ചേരിയിൽ സമാപിച്ചു. ചിറ്റാരിക്കാൽ അതിരുമാവ് പള്ളി വികാരി ഫാദർ നിഖിൽ ആട്ടോക്കാരൻ ക്രിസ്മസ് സന്ദേശം നൽകി. ഉണ്ണിമിശിഹാ ഫൊറോന പള്ളി വികാരി ഫാദർ ജോർജ് കളപ്പുര, കാഞ്ഞങ്ങാട് അപ്പസ്തോല രാജ്ഞി കത്തോലിക്കാ പള്ളി വികാരി ഫാദർ ജോസ് അവന്നൂർ, കെ.സി.വൈ എം ഫൊറോന ഡയറക്ടർ ഫാദർ ജോബിൻ പള്ളിക്കൽ, ഫാദർ ജോയൽ മുകളേൽ, ഫാദർ അമൽ തൈപ്പറമ്പിൽ, ഫൊറോന കോർഡിനേറ്റർ വിക്ടർ കോടിമറ്റം, രാജ് സെബാൻ വടക്കേമറ്റം, ഷാജി കുമ്പളന്താനം, എസ്.ഐ പീറ്റർ, സാജു വെള്ളേപ്പള്ളി, സിബി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.