തുളുനാട് മാസിക അവാർഡ് സമർപ്പണം
Monday 22 December 2025 12:12 AM IST
കാഞ്ഞങ്ങാട്: തുളുനാട് മാസിക ഇരുപതാം വാർഷികവും അവാർഡ് സമർപ്പണവും എം.എൻ സ്മാരക ഹാളിൽ ഫോക്‌ലോർ അക്കാഡമി വൈസ്ചെയർമാൻ കെ.വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ ജനറൽ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി. സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് വി.വി പ്രഭാകരൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. രാജ്മോഹൻ നീലേശ്വരം, ഡോ. ടി.ഡി സുരേന്ദ്രനാഥ്, പ്രേമാനന്ദ് ചമ്പാട്, അഡ്വ. ടി.കെ സുധാകരൻ, ഭരതൻ പയ്യന്നൂർ, വിനയൻ, ഹരിദാസ് കരിവെള്ളൂർ, കെ.എം സുധാകരൻ, ശ്വേത മേലത്ത് എന്നിവർ പ്രസംഗിച്ചു. സിനിയർ ജേർണലിസ്റ്റ് ഫോറം സെക്രട്ടറി എൻ. ഗംഗാധരൻ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. മാസിക പത്രാധിപർ കുമാരൻ നാലപ്പാടം സ്വാഗതവും സുരേഷ് നീലേശ്വരം നന്ദിയും പറഞ്ഞു. ഏതാനും പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു.