ഒബെൻ ഇലക്ട്രിക് 85 കോടി രൂപ സമാഹരിച്ചു
Monday 22 December 2025 12:18 AM IST
കൊച്ചി: ഇന്ത്യയിലെ ആർ ആൻഡ് ഡി അധിഷ്ഠിത ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഒബെൻ ഇലക്ട്രിക് പ്രീസീരീസ് ബി ഫണ്ടിംഗ് റൗണ്ടിൽ 85 കോടി രൂപ സമാഹരിച്ചതായി പ്രഖ്യാപിച്ചു. രാജ് കെ. സോയിൻ, മൂസ ദാഖ്രി, രമേഷ് ഭുടാഡ തുടങ്ങിയ പ്രമുഖ ഇന്ത്യൻ അമേരിക്കൻ ഫാമിലി ഓഫീസുകളും നിലവിലെ നിക്ഷേപകരും റൗണ്ടിൽ പങ്കെടുത്തു. കഴിഞ്ഞ 12 മാസത്തിനിടെ 10 മടങ്ങ് വരുമാന വർദ്ധന കൈവരിച്ച കമ്പനിക്ക് 2026 സാമ്പത്തിക വർഷത്തിൽ 100 കോടി വരുമാനം നേടാനാണ് ലക്ഷ്യം. 2026 മാർച്ചോടെ സി.ഒ.ജി.എസ് ബ്രേക്ക് ഈവനും 2027ൽ ഇ.ബി.ഐ.ടി.ഡി.എ ബ്രേക്ക് ഈവനും കൈവരിക്കാനാണ് പദ്ധതി. പുതുതായി സമാഹരിച്ച പണം ദേശീയ തലത്തിലുള്ള റീട്ടെയിൽ വിപുലീകരണത്തിനും പുതിയ ഉത്പന്ന ലോഞ്ചുകൾക്കും ഉപയോഗിക്കും.