നിസാൻ 7സീറ്റർ ബി.എം.പി.വി 'ഗ്രാവൈറ്റ്' 2026ൽ നിരത്തിലിറങ്ങും
കൊച്ചി: നിസാന്റെ ഏഴ് സീറ്റർ ബിഎംപിവി 'ഗ്രാവൈറ്റ്' അവതരിപ്പിച്ചു. പുതുവർഷത്തിന്റെ തുടക്കത്തിൽ 'ഗ്രാവൈറ്റ്' വിപണിയിലെത്തും. ഇന്ത്യയ്ക്കായി തയ്യാറാക്കിയ നിസാൻ ബ്രാൻഡിന്റെ പുതിയ ലൈൻഅപ്പിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യ ഉത്പന്നമാണിത്. ആധുനിക ഇന്ത്യൻ കുടുംബങ്ങളുടെ ആവശ്യങ്ങൾ മുൻനിർത്തി പ്രത്യേകം രൂപകല്പന ചെയ്ത 'ഗ്രാവൈറ്റ്', അതുല്യമായ ബഹുമുഖതയും മോഡുലാരിറ്റിയും നൽകുന്നു. 'ഗ്രാവിറ്റി' എന്ന വാക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സമതുലിതാവസ്ഥ, സ്വാഭാവിക സ്ഥിരത, ശക്തമായ ആകർഷണം എന്നിവയെ സൂചിപ്പിക്കുന്ന ആശയമുള്ള 'ഗ്രാവൈറ്റ്' അവതരിപ്പിച്ചത്.
പ്രത്യേകത പുലർത്തുന്ന ഹുഡ് ബ്രാൻഡിംഗും വ്യത്യസ്തമായ റിയർഡോർ ബാഡ്ജിംഗും ഉൾക്കൊള്ളുന്ന ഏക വാഹനമാണ് 'ഗ്രാവൈറ്റ്', ഗ്രാവൈറ്റിന്റെ ഫീച്ചറുകളും വില ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങളും പിന്നീട് പ്രഖ്യാപിക്കും. ചെന്നൈയിൽ പ്രാദേശികമായി നിർമ്മിക്കും. 2026 പകുതിയോടെ 'ടെക്ടൺ', 2027 തുടക്കത്തിൽ 7സീറ്റർ സി.എസ്.യു.വി എന്നിവയും നിസാൻ അവതരിപ്പിക്കും.
ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി ക്രമീകരിച്ച ലൈൻഅപ്പ് ഈ സജീവ വിപണിയോടുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു
മാസിമിലിയാനോ മെസ്സിന
ചെയർപേഴ്‌സൺ
നിസാൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ, യൂറോപ്പ് ആൻഡ് ഓഷ്യാനിയ
പുതുമയുള്ള 'ഗ്രാവൈറ്റ്', ഇന്ത്യൻ വിപണിയുടെ മാറിവരുന്ന സ്വഭാവത്തിലേക്ക് നിസാൻ മോട്ടോർ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ സാക്ഷ്യമാണ്.
സൗരഭ് വത്സ
മാനേജിംഗ് ഡയറക്ടർ
നിസാൻ മോട്ടോർ ഇന്ത്യ