അങ്കണവാടി കെട്ടിട ഉദ്ഘാടനം

Monday 22 December 2025 12:52 AM IST

പള്ളിക്കൽ : പള്ളിക്കൽ ഗ്രാമപഞ്ചായത്ത്‌ ഇളമ്പള്ളിൽ വാർഡിൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15.5 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച തോട്ടുവാ ചക്കൻചിറ 75 നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുശീലകുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രമോദ്.ജി , ജില്ല പഞ്ചായത്ത്‌ അംഗം ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക്‌ മെമ്പർ സുനിൽ പള്ളിക്കൽ, വാർഡ് മെമ്പർ സുബി, തോപ്പിൽ ഗോപകുമാർ, പി.മുരളി, ഒ.വർഗീസ്, മാറോട്ട് സുരേന്ദ്രൻ, സദാശിവകുറുപ്പ്, പ്രസന്നകുമാരി, ഗീത.എസ്, അജികുമാർ തുടങ്ങിയവർ സംസാരിച്ചു.