ശിവഗിരി മഠം അനുശോചിച്ചു
Monday 22 December 2025 12:07 AM IST
ശിവഗിരി: സിനിമയിൽ മാത്രമല്ല സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലും പരിവർത്തനത്തിന്റെ വേലിയേറ്റങ്ങൾ സൃഷ്ടിച്ച ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് ശിവഗിരിമഠം അനുശോചിച്ചു.
കൂർമ്മബുദ്ധിയിലൂടെയും നർമ്മം നിറഞ്ഞ പരിഹാസങ്ങളിലൂടെയും അധർമ്മത്തിനും അനീതിക്കുമെഈതിരെ പോരാടിൻ അദ്ദേഹം സിനിമയെ മാദ്ധ്യമമായി ഉപയോഗിച്ചു. പ്രേംനസീറിനു ശേഷം മലയാള സിനിമ ലോകത്ത് ഇത്രയേറെ ജനകീയനായി ശോഭിക്കാൻ മറ്റൊരു പ്രതിഭയ്ക്കും സാധിച്ചിട്ടില്ല. വലിയ ഈശ്വര ഭക്തനാകാതെയും നന്മയോടെ എല്ലാവരുടേയും ഹൃദയം കീഴടക്കി ജീവിക്കാനാകുമെന്ന് അദ്ദേഹത്തിന്റെ ജീവിതം പഠിപ്പിച്ചു. ശ്രീനിവാസനുമായി അടുത്ത പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ദേഹ വിയോഗം വ്യക്തിഗതമായും വലിയൊരു നഷ്ട ബോധം തന്നിൽ ഉളവാക്കുന്നതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.