ശ്രീനിവാസന്റെ സിനിമകൾ കാലാതീതം: നടൻ സൂര്യ
Monday 22 December 2025 12:09 AM IST
കൊച്ചി: ''ചെറുപ്പം മുതൽ ശ്രീനിവാസന്റെ ആരാധകനാണ്, അദ്ദേഹത്തിന്റെ സിനിമകളുടെയും. വിയോഗ വാർത്ത അറിഞ്ഞപ്പോൾ ഞെട്ടി. ഒരുനോക്ക് കാണണമെന്ന് ആഗ്രഹിച്ചിരുന്നു..."" ഇടറുന്ന ശബ്ദത്തോടെ നടൻ സൂര്യ പറഞ്ഞു. ഇന്നലെ രാവിലെയാണ് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടിലെത്തി തെന്നിന്ത്യൻ സൂപ്പർതാരം ശ്രീനിവാസൻ അന്ത്യോപചാരം അർപ്പിച്ചത്.
''ശ്രീനിവാസൻ സിനിമയ്‌ക്ക് നൽകിയ സംഭാവനകളും അദ്ദേഹത്തിന്റെ എഴുത്തുമെല്ലാം എക്കാലവും ഏവരുടെയും മനസിൽ നിലനിൽക്കും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു,"" മാദ്ധ്യമങ്ങളോടായി സൂര്യ പറഞ്ഞു.
സൂര്യ നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്. പുതിയ സിനിമയുടെ ഏതാനും അണിയറ പ്രവർത്തകർക്കൊപ്പമാണ് ഇന്നലെ രാവിലെ 7ന് സൂര്യ എത്തിയത്.