പ്രു സെക്ടർ ലീഡേഴ്‌സ് ഇൻഡക്‌സ് ഫണ്ട് അവതരിപ്പിച്ച് ഐ.സി.ഐ.സി.ഐ
Monday 22 December 2025 1:38 AM IST
കൊച്ചി: പ്രു സെക്ടർ ലീഡേഴ്‌സ് ഇൻഡക്‌സ് ഫണ്ട് അവതരിപ്പിച്ച് ഐ.സി.ഐ.സി.ഐ പ്രുഡെൻഷ്യൽ ലൈഫ് ഇൻഷ്വറൻസ് കമ്പനി. യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് പ്ലാൻ വിഭാഗത്തിൽപ്പെടുന്ന ഈ പദ്ധതിയിലൂടെ നിക്ഷേപകർക്ക് ദീർഘകാലത്തിൽ സമ്പത്ത് സൃഷ്ടിക്കാനുള്ള അവസരമാണ് കമ്പനി ലഭ്യമാക്കുന്നത്.
വ്യക്തിഗത ഓഹരികൾ തെരഞ്ഞെടുക്കാതെ തന്നെ വിപണിയിലെ മുൻനിര കമ്പനികളുടെ നേട്ടങ്ങളിൽ പങ്കാളികളാകാൻ ഇത് നിക്ഷേപകർക്ക് അവസരം നല്കും. പദ്ധതിയുടെ നിക്ഷേപത്തിന്റെ 95 മുതൽ 100 ശതമാനം വരെ ആസ്തികൾ ഓഹരികളിലാവും വകയിരുത്തുക. അഞ്ചു ശതമാനം വരെ ഡെറ്റ്, മണി മാർക്കറ്റ് പദ്ധതികളിലും നിക്ഷേപിക്കും. ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം.