പട്രോളിംഗ് ശക്തമാക്കും
Monday 22 December 2025 12:46 AM IST
പത്തനംതിട്ട : ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് സ്‌കൂളുകളിൽ എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ പട്രോളിംഗ് ശക്തമാക്കും. എക്‌സൈസ് ജില്ലാതല വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തിലാണ് തീരുമാനം. വ്യാജമദ്യം, മയക്കുമരുന്ന് ഉൽപാദനം, വിതരണം തടയാൻ വിപുലമായ എൻഫോഴ്‌സ്‌മെന്റ് സംവിധാനം എക്‌സൈസ് വകുപ്പ് ഏർപ്പെടുത്തി. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഓഫീസിൽ 24 മണിക്കൂറുമുള്ള എക്‌സൈസ് കൺട്രോൾ റൂമും രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റും രൂപീകരിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ പ്രത്യേക ഇന്റലിജൻസ് ടീമും ഷാഡോ എക്‌സൈസ് ടീമും സജ്ജമാണ്.