സർവീസിൽ നിന്ന് പുറത്താക്കണം
Monday 22 December 2025 12:49 AM IST
പത്തനംതിട്ട : ഗർഭിണിയായ യുവതിയെ തള്ളുകയും കരണത്തടിക്കുകയും ചെയ്ത പൊലീസ് ഓഫീസർക്ക് സർവീസിൽ തുടരാൻ യാതൊരു അർഹതയില്ലെന്നും സർവീസിൽ നിന്ന് പുറത്താക്കണമെന്നും അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാന പ്രസിഡന്റ് എസ്.സൗഭാഗ്യകുമാരി, സെക്രട്ടറി കെ.എം.ബീവി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യുവതിയെ ഉപദ്രവിച്ച വനിതാ പൊലീസുകാരിക്കെതിരെയും കർശനശിക്ഷ നൽകണമെന്ന് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാന നേതാക്കൾ സർക്കാരിനോടാവശ്യപ്പെട്ടു.