വിപണന മേള തുടങ്ങി
Monday 22 December 2025 12:01 AM IST
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സര വിപണന മേളകൾക്ക് തുടക്കമായി. രണ്ടിടങ്ങളിലായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ കുടുംബശ്രീ പ്രീമിയം കഫേക്ക് സമീപം നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.ആദില അദ്ധ്യക്ഷത വഹിച്ചു. കോന്നി മാർക്കറ്റ് ജംഗ്ഷനിൽ അഡ്വ. കെ.യു.ജെനീഷ് കുമാർ മേള ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു അദ്ധ്യക്ഷത വഹിച്ചു. 20 മുതൽ 24 വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.