ചുമതലയേറ്റു; ഇനി ജനങ്ങൾക്കിടയിലേക്ക്

Monday 22 December 2025 12:20 AM IST
കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായി സത്യപ്രതിജ്ഞ ചെയ്തവര്‍ ആദ്യ കൗണ്‍സില്‍ യോഗത്തിനായി ഒത്തുചേര്‍ന്നപ്പോള്‍

കോഴിക്കോട്: വീറും വാശിയുമോടെ കോർപ്പറേഷനിലേക്ക് പൊരുതി ജയിച്ചവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തളി മുഹമ്മദ് അബ്ദുറഹ്മാൻസാഹിബ് മെമ്മോറിയൽ ഹാളിൽ തിങ്ങി നിറഞ്ഞ ജന സാഗരത്തെ സാക്ഷിയാക്കി യു.ഡി.എഫിലെ മുതിർന്ന അംഗമായ മനക്കൽ ശശിക്ക് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മാങ്കാവ് ഡിവിഷൻ പ്രതിനിധിയായ ഇദ്ദേഹം ഈശ്വര നാമത്തിലാണ് പ്രതിജ്ഞയെടുത്തത്. മറ്റംഗങ്ങൾക്ക് ഇദ്ദേഹം സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. 76 അംഗ കൗൺസിലിൽ എൽ.ഡി.എഫ് കൗൺസിലർമാരായ 35 പേരും ദൃഢപ്രതിജ്ഞയാണെടുത്തത്. 28 പേരുള്ള യു.ഡി.എഫിൽ 11 പേർ ഈശ്വരനാമത്തിലും 16 പേർ അല്ലാഹുവിന്റെ നാമത്തിലും ഒരാൾ ദൃഢപ്രതിജ്ഞയുമെടുത്തു. 13 ബി.ജെ.പി കൗൺസലർമാരിൽ എട്ട് പേർ ഈശ്വരനാമത്തിലും മറ്റുള്ളവർ ദൈവനാമത്തിലും ഓരോരുത്തരും സത്യപ്രതിജ്ഞ ചെയ്തു. പാറോപ്പടി ബി.ജെ.പി കൗൺസിലർ ഹരീഷ് പൊറ്റങ്ങാടി സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ശ്രദ്ധേയനായി. ശേഷം സത്യപ്രതിജ്ഞ രജിസ്റ്ററിൽ കൗൺസിലർമാർ ഒപ്പിട്ട് കോ‌ർപറേഷൻ സെക്രട്ടറി കെ.യു ബിനിയിൽ നിന്ന് പൂച്ചെണ്ടുകൾ ഏറ്റുവാങ്ങി. ഒന്നര മണിക്കൂർ കൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാക്കി. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും നേതാക്കളുമടക്കം നിറഞ്ഞ സദസുണ്ടായിരുന്നു. ഒന്ന് മുതൽ 76 വരെ എന്ന ക്രമത്തിലാണ് അംഗങ്ങളെ സത്യപ്രതിഞ്ജക്ക് വിളിച്ചത്.

എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, എം.കെ. മുനീർ, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ് ബാബു, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ, സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, മുൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, ലീഗ് നേതാവ് കെ.എം ഷാജി തുടങ്ങിയവർ സംബന്ധിച്ചു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും പങ്കെടുത്ത പ്രഥമ കൗൺസിൽ യോഗം പിന്നീട് മണക്കൽ ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് സെക്രട്ടറി വായിച്ചു. മേയർ തിരഞ്ഞെടുപ്പ് 26 ന് രാവിലെ 11 നും ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടിനും നടക്കും.

ആ​വേ​ശ​ ​വ​ര​വേ​ൽ​പ്പ്

കോ​ഴി​ക്കോ​ട്:​ ​ഇ​ഞ്ചോ​ടി​ഞ്ച് ​പോ​രാ​ട്ട​ത്തി​ൽ​ ​ക​ഷ്ടി​ച്ച് ​ഭ​ര​ണം​ ​നി​ല​ ​നി​റു​ത്തി​യ​ ​ഇ​ട​തി​നും​ ​മി​ക​ച്ച​ ​മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യ​ ​യു.​ഡി.​എ​ഫി​നും​ ​ബി.​ജെ.​പി​ ​കൗ​ൺ​സി​ല​ർ​മാ​ർ​ക്കും​ ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ച​ട​ങ്ങി​ൽ​ ​ല​ഭി​ച്ച​ത് ​ഉ​ജ്ജ്വ​ല​ ​സ്വീ​ക​ര​ണം.​ ​ജൂ​ബി​ലി​ ​ഹാ​ളി​ൽ​ ​നി​റ​ഞ്ഞ​ ​കൈ​യ​ടി​യോ​ടെ​യാ​ണ് ​ഓ​രോ​ ​മു​ന്ന​ണി​ക​ളു​ടേ​യും​ ​പ്ര​വ​ർ​ത്ത​ക​ർ​ ​വ​ര​വേ​റ്റ​ത്.​ ​കൗ​ൺ​സി​ലി​ൽ​ ​ആ​ദ്യ​മാ​യെ​ത്തി​യ​വ​ർ​ക്കും​ ​മു​ൻ​പു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും​ ​മി​ക​ച്ച​ ​സ്വീ​ക​ര​ണം​ ​ല​ഭി​ച്ചു.​ ​മൂ​ന്ന് ​മു​ന്ന​ണി​ക​ളി​ലേ​യും​ ​പ്ര​മു​ഖ​രാ​യ​ ​നേ​താ​ക്ക​ളെ​ല്ലാം​ ​ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നെ​ങ്കി​ലും​ ​വ​ൻ​ ​ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ​ ​ഭ​ര​ണ​മേ​റി​യ​ ​എ​ൽ.​ഡി.​എ​ഫ് ​കൗ​ൺ​സി​ല​ർ​മാ​രി​ൽ​ ​ചെ​റി​യ​ ​നി​രാ​ശ​ ​പ​ട​ർ​ന്നി​രു​ന്നു.​ ​മീ​ഞ്ച​ന്ത​യി​ൽ​ ​ഇ​ട​തു​പ​ക്ഷ​ ​മേ​യ​ർ​ ​സ്ഥാ​ന​ർ​ത്ഥി​യും​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​റും​ ​സി.​പി.​എം​ ​ജി​ല്ല​ ​ക​മ്മി​റ്റി​ ​അം​ഗ​വു​മാ​യി​രു​ന്ന​ ​സി.​പി​ ​മു​സാ​ഫ​ർ​ ​അ​ഹ​മ്മ​ദി​നെ​ ​മ​ല​ർ​ത്തി​യ​ടി​ച്ച​ ​യു.​ഡി.​എ​ഫി​ന്റെ​ ​മേ​യ​ർ​ ​സ്ഥാ​നാ​ർ​ത്ഥി​യായ കൗ​ൺ​സി​ല​ർ​ ​എ​സ്.​കെ​ ​അ​ബൂ​ബ​ക്ക​റി​നാ​യി​രു​ന്നു​ ​മി​ക​ച്ച​ ​വ​ര​വേ​ല്പ് ​ല​ഭി​ച്ച​ത്.​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യ​നാ​യി​ ​എ​സ്.​കെ​യു​ടെ​ ​പേ​രു​യ​ർ​ന്ന​പ്പോ​ൾ​ ​സ​ദ​സി​ൽ​ ​ആ​ർ​പ്പ് ​വി​ളി​യു​യ​ർ​ന്നു.​ ​ത​ന്റെ​ ​പോ​രാ​ളി​യാ​യി​ ​മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ ​സി.​പി​ ​മു​സാ​ഫ​ർ​അ​ട​ക്ക​മു​ള്ള​ ​നേ​താ​ക്ക​ൾ​ ​ഓ​രോ​രു​ത്ത​രി​ൽ​ ​നി​ന്നും​ ​അ​നു​ഗ്ര​ഹം​ ​വാ​ങ്ങി​യാ​ണ് ​വേ​ദി​യി​ലെ​ത്തി​യ​ത്.​ ​അ​ല്ലാ​ഹു​വി​ന്റെ​ ​നാ​മ​ത്തി​ൽ​ ​പ്ര​തി​ജ്ഞ​ ​ചെ​യ്തി​റ​ഞ്ചി​യ​ ​എ​സ്.​കെ​യ്ക്ക് ​കെെ​യ​ടി​യോ​ടെ​യാ​യി​രു​ന്നു​ ​മ​ട​ക്കം. ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​കോ​ർ​പ്പ​റേ​ഷ​നി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഡി​വി​ഷ​നാ​യ​ ​ക​പ്പ​ക്ക​ലി​ൽ​ ​നി​ന്ന് ​വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​വി​ജ​യി​ച്ച​ ​മു​സാ​ഫ​റി​നെ​യാ​ണ് ​എ​സ്.​കെ​ ​അ​ബൂ​ബ​ക്ക​ൾ​ ​തോ​ല്പി​ച്ച​ത്.

എ​ൽ.​ഡി.​എ​ഫ് ​മേ​യ​ർ​ ​സ്ഥാ​നാ​ർ​ത്ഥി​ ​ഒ.​ ​സ​ദാ​ശി​വ​നും​ ​മി​ക​ച്ച​ ​ന​ല്ല​ ​സ്വീ​ക​ര​ണ​മാ​യി​രു​ന്നു.​ ​ഇ​ട​ത് ​ത​ട്ട​ക​മാ​യി​രു​ന്ന​ ​പൊ​റ്റ​മ്മ​ൽ​ ​പി​ടി​ച്ചെ​ടു​ത്ത​ ​ബി.​ജെ.​പി​യു​ടെ​ ​ടി​ ​ര​നി​ഷ്,​ ​കോ​ൺ​ഗ്ര​സ് ​മേ​യ​ർ​ ​വി.​എം​ ​വി​നു​വി​ന് ​പ​ക​രം​ ​ക​ല്ലാ​യി​ൽ​ ​മ​ത്സ​രി​ച്ച​ ​കാ​ള​ക്ക​ണ്ടി​ ​ബൈ​ജു,​ ​എ​ൽ.​ഡി.​എ​ഫി​ലെ​ ​മു​ൻ​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​ ​അ​നി​ത​ ​കു​മാ​രി,​ ​പു​തു​മു​ഖ​ങ്ങ​ളാ​യ​ ​യു.​ഡി.​എ​ഫ് ​കു​റ്റി​ച്ചി​റ​യി​ലെ​ ​ഫാ​ത്തി​മ​ ​താ​ഹ​ല്യ,​ ​ബി.​ജെ.​പി​ ​ബേ​പ്പൂ​രി​ൽ​ ​നി​ന്നു​ള്ള​ ​ഷി​നു​ ​പി​ണ്ണാ​ണ​ത്ത് ​തു​ട​ങ്ങി​യ​വ​ർ​ക്കും​ ​മി​ക​ച്ച​ ​വ​ര​വേ​ൽ​പ്പാ​ണ് ​ല​ഭി​ച്ച​ത്. ബി.​ജെ.​പി​യി​ലെ​ ​പാ​റോ​പ്പ​ടി​ ​ബി​ജെ​പി​ ​കൗ​ൺ​സി​ല​ർ​ ​ഹ​രീ​ഷ് ​പൊ​റ്റ​ങ്ങാ​ടി​ ​സം​സ്കൃ​ത​ത്തി​ൽ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചൊ​ല്ലി​യ​ത് ​കൗ​തു​ക​മാ​യി.