വയനാട് ജില്ലാപഞ്ചായത്ത് അംഗങ്ങൾ  സത്യപ്രതിജ്ഞ ചെയ്തു

Monday 22 December 2025 12:21 AM IST
സ​ത്യ​പ്ര​തി​ജ്ഞ​ക്ക് ​ശേ​ഷം​ ​ന​ട​ന്ന​ ​ആ​ദ്യ​ ​കൗ​ൺ​സി​ൽ​ ​യോ​ഗ​ത്തിൽ വ​യ​നാ​ട് ​ ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​ങ്ങ​ൾ​ ​പ​ങ്കെ​ടു​ത്ത​പ്പോൾ

കൽപ്പറ്റ: ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുതിർന്ന അംഗം മുസ്ലിംലീഗിലെ എം. സുനിൽകുമാർ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ദൈവത്തിന്റെ നാമത്തിലാണ് സുനിൽകുമാർ സത്യപ്രതിജ്ഞ ചെയ്തത്. വരണാധികാരി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് സുനിൽകുമാർ സത്യവാചകം ചൊല്ലി. യു.ഡി.എഫിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 പേരും എൽ.ഡി.എഫിൽ നിന്നും വിജയിച്ച കെ.ആർ ജിതിൻ (തിരുനെല്ലി), ബിനവിജയൻ ( മീനങ്ങാടി) എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിവിധ കക്ഷിനേതാക്കൾ യോഗത്തിൽ ആശംസകൾ അർപ്പിച്ചു. ഇത്തവണയും ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് ആണ് അധികാരത്തിൽ എത്തിയത്. മുൻ വർഷങ്ങളേക്കാൾ കൂടുതൽ സീറ്റുമായാണ് യു.ഡി.എഫ് ഭരണം നിലനിർത്തിയത്. കഴിഞ്ഞതവണ എട്ട് സീറ്റുകളിൽ എൽ.ഡി.എഫ് വിജയിച്ചിരുന്നു. ഇത്തവണ ശക്തമായ മത്സരം നടന്നെങ്കിലും ജനവിധി യു.ഡി.എഫിന് അനുകൂലമായി.