പുതിയ യാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

Friday 11 October 2019 5:35 AM IST

കൊച്ചി: ഐ.ആർ.സി.ടി.സി പുതിയ ആഭ്യന്തര, വിദേശ, യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. തിരുമല, ശ്രീകാളഹസ്‌തി, തിരുച്ചാനൂർ എന്നിവ സന്ദർശിക്കാവുന്ന നാലു ദിവസത്തെ തിരുപ്പതി യാത്ര ഒക്‌ടോബർ 17ന് പുറപ്പെടും. ട്രെയിൻ ടിക്കറ്റ്, ഹോട്ടൽ താമസം, വാഹനം, പ്രവേശന ടിക്കറ്റുകൾ എന്നിവ ഉൾപ്പെടുന്ന പാക്കേജിന് നിരക്ക് 6,550 രൂപ മുതൽ.

ഭാരത് ദർശൻ ടൂറിസ്‌റ്റ് ട്രെയിൻ യാത്ര നവംബർ നാലിന് പുറപ്പെടും. പുരി, കൊണാർക്ക്, കൊൽക്കത്ത, ഗയ, വാരാണസി, പ്രയാഗ് എന്നിവിടങ്ങൾ സന്ദർശിക്കാം. 13ന് മടങ്ങിയെത്തും. ടിക്കറ്റ് നിരക്ക് 9,450 രൂപ. പാക്കേജ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിൽ കയറാം. പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എൽ.ടി.സി സൗകര്യമുണ്ട്.

ഡൽഹി, ആഗ്ര, ജയ്‌പൂർ എന്നിവിടങ്ങൾ സന്ദർശിക്കാവുന്ന ആറുദിന ഗോൾഡൻ ട്രയാംഗിൾ വിമാനയാത്ര നവംബർ 23ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. ടിക്കറ്ര് നിരക്ക് 27,370 രൂപ മുതൽ. സിംഗപ്പൂർ-മലേഷ്യ വിമാനയാത്ര നവംബർ 18ന് കൊച്ചിയിൽ നിന്ന് പുറപ്പെടും. ആറുദിവസത്തെ യാത്രയിൽ ഗാർഡൻസ് ബൈ ദി ബേ, സിംഗപ്പൂർ സിറ്റി ടൂർ, സിംഗപ്പൂർ ഫ്ളൈയർ, സെന്റോസ ദ്വീപ്, ക്വാലാലംപൂർ സിറ്റി ടൂർ പെട്രോണാസ് ടവർ, പുത്രജയ, ബാട്ടുഗുഹ തുടങ്ങിയവയുണ്ട്. ടിക്കറ്റ് നിരക്ക് 65,670 രൂപ. പാക്കേജുകൾ സംബന്ധിച്ച വിശദ വിവരങ്ങൾക്കും ബുക്കിംഗിനും 95678 63245/41/42