ആറ്റുകാൽ അംബാ പുരസ്‌കാരം മോഹൻലാലിന്

Monday 22 December 2025 1:44 AM IST

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ 2026ലെ അംബാ പുരസ്‌കാരം നടൻ മോഹൻലാലിന്. 50,000 രൂപയും സ്വർണ നാണയവും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ആദ്യ ദിവസമായ ഫെബ്രുവരി 23ന് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനച്ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.