ട്രെയിൻ യാത്രാ നിരക്ക് വർദ്ധന എതിർത്ത് കോൺഗ്രസ്
Monday 22 December 2025 12:51 AM IST
ന്യൂഡൽഹി: കേന്ദ്ര റെയിൽവേ ബഡ്‌ജറ്റിന് മുൻപ് ട്രെയിൻ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചത് ചട്ടവിരുദ്ധമാണെന്ന് കോൺഗ്രസ്. രാവിലെ, റെയിൽവേ മന്ത്രാലയ വാർത്തകൾ നോക്കുന്ന മാദ്ധ്യമ പ്രവർത്തകരെ മാത്രമാണ് വിവരം അറിയിച്ചതെന്ന് കോൺഗ്രസ് മീഡിയ വിഭാഗം മേധാവി പവൻ ഖേര പറഞ്ഞു. വളരെ നിശബ്ദമായും അനൗദ്യോഗികമായും ഇത്തരം വാർത്ത പുറത്തുവിടുന്നതിലൂടെ മോദി സർക്കാർ താണ നിലയിലേക്ക് കൂപ്പുകുത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.