കിരീടം കൈവിട്ട് കൗമാര ഇന്ത്യ
Monday 22 December 2025 12:06 AM IST
ദുബായ് : അണ്ടർ 19 ഏഷ്യാകപ്പിൽ എല്ലാ കളിയും ജയിച്ച് ഫൈനലിലെത്തി പാകിസ്ഥാന് മുന്നിൽ കലമുടച്ച് ഇന്ത്യ. ഇന്നലെ ദുബായ്‌യിൽ നടന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 347/8 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യ 156 റൺസിന് ആൾഔട്ടാവുകയായിരുന്നു. വൈഭവ് സൂര്യവംശി(26), മലയാളി താരം ആരോൺ ജോർജ് (16), ആയുഷ് മാത്രേ (2), വിഹാൻ മൽഹോത്ര (7), അഭിഗ്യാൻ കുണ്ഡു(13) എന്നിവർ പുറത്തായതാണ് ചേസിംഗിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ ഇന്ത്യ 90 റൺസിന് പാകിസ്ഥാനെ തോൽപ്പിച്ചിരുന്നു.