ആടിന് തീറ്റ കൊടുക്കാൻ പോയ മദ്ധ്യവയസ്കനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Monday 22 December 2025 12:07 AM IST

തിരുവനന്തപുരം: സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പാലോട് പെരിങ്ങമ്മല ദൈവപ്പുര സ്വദേശി വിൽസണാണ് മരിച്ചത്. ദളിത് കോൺഗ്രസ് കല്ലറ ബ്ലോക്ക് പ്രസിഡന്റാണ്. ഉച്ചയോടെ ആടിന് തീറ്റയ്ക്കായി തോൽവെട്ടാൻ പോയതായിരുന്നു വിൽസൺ. കാണാതെ വന്നതോടെ ആളുകൾ തിരക്കി ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

പെരിങ്ങമ്മല ഇക്ബാൽ കോളേജിന് പിൻവശത്തിുള്ള വസ്തുവിലാണ് വിൽസനെ മരിച്ച നിലയിൽ കണ്ടത്. സോളാർ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. പാലോട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പാലോട് ഗവ. ആശുപത്രിയിലേക്ക് മാറ്റി. ആശാവർക്കറായ മോളിയാണ് ഭാര്യ. മകൾ കാർത്തിക.