പുളിക്കൂൽ മഹമൂദ് അനുസ്മരണം
Tuesday 23 December 2025 12:33 AM IST
വടകര : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിക്കൂൽ മഹമൂദ് അനുസ്മരണവും തദ്ദേശ തിരഞ്ഞെടുപ്പിൽ വടകര ബ്ലോക്ക് പരിധിയിൽ നിന്ന് വിജയിച്ചവർക്കുള്ള അനുമോദനവും നടന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് വടകര ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.വി സുധീർകുമാർ, കെ.പി കരുണൻ, അച്യുതൻ പുതിയേടത്ത്, പുറന്തോടത്ത് സുകുമാരൻ, വി.കെ പ്രേമൻ, സുധീഷ് വള്ളിൽ, പി.എസ് രഞ്ജിത്ത് കുമാർ, നല്ലാടത്ത് രാഘവൻ, എം.പി ഗംഗാധരൻ, ശ്രീജിന സി കെ, ഷഹനാസ് പുതുപ്പണം, ഷംസുദ്ദീൻ കല്ലിങ്കൽ, സുബൈർ കെ പി , റിനീഷ് കെ കെ, കമറുദ്ദീൻ പി. പി തുടങ്ങിയവർ പ്രസംഗിച്ചു.