ഇനി ഇവർ പറയട്ടെ വികസനം

Tuesday 23 December 2025 12:50 AM IST
മില്ലി മോഹൻ

ചരിത്രം വഴിമാറുന്ന കാഴ്ചയാണ് കോഴിക്കോട് കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും. കോർപ്പറേഷൻ കഷ്ടിച്ച് ഇടതുപക്ഷം നിലനിർത്തിയെങ്കിൽ ഉണ്ടായകാലം മുതൽ ഒപ്പമുണ്ടായിരുന്ന ജില്ലാപഞ്ചായത്ത് നഷ്ടമായി. രണ്ടിടത്തും തിരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ നടത്തി. കോർപ്പറേഷനിലേക്ക് നിയുക്ത മേയറായി ഒ.സദാശിവനും ജില്ലാപഞ്ചായത്തിൽ പ്രസിഡന്റായി മില്ലിമോഹനും. രാഷ്ട്രീയമായി രണ്ടിടത്തും ബലാബലം. മുന്നണികൾ മേയർ സ്ഥാനാർത്ഥികളെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനേയും മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഇവരായിരിക്കും കോഴിക്കോടിനെ വരുന്ന അഞ്ചുവർഷം നയിക്കുകയെന്ന് ഉറപ്പായി. മില്ലിമോഹനും ഒ.സദാശിവനും കോഴിക്കോടിന്റെ വികസനത്തെക്കുറിച്ച് സംസാരിക്കുന്നു.

ഒ​ന്നി​ച്ച് ​മു​ന്നേ​റും​:​ ​ ഒ​ ​സ​ദാ​ശി​വൻ

​ ​പ്ര​തീ​ക്ഷി​ക്കാ​തെ​ ​ ന​ഗ​ര​പി​താ​വാ​കു​ന്നു...?

അ​പ്ര​തീ​ക്ഷി​ത​വും​ ​അ​വി​ചാ​രി​ത​വു​മാ​യാ​ണ് ​ഈ​ ​പ​ദ​വി​യി​ലേ​ക്ക് ​നി​യോ​ഗി​ക്ക​പ്പെ​ട്ട​ത്.​ ​സ​ന്തോ​ഷ​മു​ണ്ട്,​ ​അ​തേ​സ​മ​യം ഭാ​രി​ച്ച​ ​ചു​മ​ത​ല​യാ​ണ് ​വ​ന്നു​ചേ​ർ​ന്ന​തെ​ന്ന​ ​ആ​ശ​ങ്ക​യും.​ ​നേ​ര​ത്തെ​ ​ര​ണ്ട് ​ത​വ​ണ​ ​കൗ​ൺ​സി​ല​റാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​തി​ന്റെ​ ​അ​നു​ഭ​വ​സ​മ്പ​ത്ത് ​മു​ന്നോ​ട്ടു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ഗു​ണ​പ്ര​ദ​മാ​കും​ ​എ​ന്ന​ ​വി​ശ്വാ​സ​മു​ണ്ട്.​ ​ഒ​രു​മി​ച്ച് ​കൂ​ട്ടാ​യ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​ ​മു​ന്നോ​ട്ട് ​പോ​കാ​നാ​ണ് ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ​ ​കോ​ഴി​ക്കോ​ട് ​മാ​റു​മോ..? ക​ഴി​ഞ്ഞ​ ​ഭ​ര​ണ​സ​മി​തി​ ​തു​ട​ങ്ങി​വെ​ച്ച​ ​പ​ല​ ​പ​ദ്ധ​തി​ക​ളും​ ​മു​ന്നോ​ട്ട് ​കൊ​ണ്ടു​പോ​കാ​നാ​ണ് ​പ്ര​ധാ​ന​മാ​യും​ ​ശ്ര​മി​ക്കു​ക.​ ​ടാ​ഗോ​ർ​ ​ഹാ​ൾ​ ​ന​വീ​ക​ര​ണം,​ ​പാ​ർ​ക്കിം​ഗ് ​പ്ലാ​സ,​ ​എ​ര​വ​ത്ത് ​കു​ന്ന് ​ടൂ​റി​സം​ ​പ​ദ്ധ​തി,​ ​സെ​ന്റ​ർ​ ​മാ​ർ​ക്ക​റ്റ് ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​പ​ദ്ധ​തി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്.​ ​അ​ഴ​ക് ​പ​ദ്ധ​തി​യി​ലൂ​ടെ​ ​മാ​ലി​ന്യ​പ്ര​ശ്നം​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​ഇ​ല്ലാ​താ​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​ന​ഗ​ര​ത്തി​ൽ​ ​ടോ​യ്ല​റ്റു​ക​ൾ​ ​സ്ഥാ​പി​ക്കും.​ ​സാ​ഹി​ത്യ​ ​ന​ഗ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​നി​യും​ ​ഒ​രു​പാ​ട് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ചെ​യ്ത് ​തീ​ർ​ക്കാ​നു​ണ്ട്.​ ​പു​തി​യ​ ​ടൂ​റി​സം​ ​പ​ദ്ധ​തി​ക​ൾ​ ​ആ​വി​ഷ്ക​രി​ക്കും.​ ​കാ​ലാ​നു​സൃ​ത​മാ​യ​ ​പ​ല​ ​പ​ദ്ധ​തി​ക​ളും​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​ഊ​ർ​ജ്ജി​ത​ ​ശ്ര​മം​ ​ഉ​ണ്ടാ​കും.​ ​വി​ദ​ഗ്‌​ദ്ധ​രാ​യ​ ​വ്യ​ക്തി​ക​ളി​ൽ​ ​നി​ന്ന് ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​സ്വീ​ക​രി​ച്ചാ​യി​രി​ക്കും​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ക്കു​ക.

​ ​രാ​ഷ്ട്രീ​യ​ ​ക​ലു​ഷി​ത​മ​ല്ലേ​ ​ ഇ​ത്ത​വ​ണ​ ​ഭ​ര​ണം..?

കേ​വ​ല​ ​ഭൂ​രി​പ​ക്ഷം​ ​ഇ​ല്ലാ​തെ​യാ​ണ് ​ഇ​ട​തു​പ​ക്ഷം​ ​ഭ​ര​ണ​ത്തി​ലേ​ക്ക് ​പ്ര​വേ​ശി​ക്കു​ന്ന​ത്.​ ​അ​ത് ​അം​ഗീ​ക​രി​ക്കു​ന്നു.പ​ക്ഷേ,​ ​ന​ഗ​ര​ ​വി​ക​സ​ന​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഞ​ങ്ങ​ൾ​ ​ഒ​റ്റ​ക്കെ​ട്ടാ​യി​രി​ക്കും.​ ​

വ​ന്യ​മൃ​ഗ​ ​ശ​ല്യ​ത്തി​ന് ​പ​രി​ഹാ​രം​ ​കാ​ണും​:​ ​മി​ല്ലി​ ​മോ​ഹൻ

​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നോ....? പാ​ർ​ട്ടി​ ​തീ​രു​മാ​നി​ച്ച് ​എ​ന്റെ​ ​പേ​ര് ​പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.​ ​വ​ള​രെ​ ​സ​ന്തോ​ഷം​ ​തോ​ന്നി.​ ​ഭാ​രി​ച്ച​ ​ചു​മ​ത​ല​യാ​ണ് ​വ​ന്നി​രി​ക്കു​ന്ന​ത്.​ ​എ​ല്ലാ​വ​രു​മാ​യി​ ​കൂ​ടി​യാ​ലോ​ചി​ച്ച് ​ന​ന്നാ​യി​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​സാ​ധി​ക്കു​മെ​ന്ന് ​ക​രു​തു​ന്നു.

​കോ​ഴി​ക്കോ​ടി​നാ​യി​ ​ എ​ന്തെ​ല്ലാം​ ​കാ​ര്യ​ങ്ങ​ൾ​ ? സ​മൂ​ഹ​ത്തി​ലെ​ ​എ​ല്ലാ​വി​ധ​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും​ ​ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള​ ​സ​മ​ഗ്ര​മാ​യ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ​മു​ൻ​തൂ​ക്കം​ ​ന​ൽ​കു​ക.​ ​മ​ല​യോ​ര​ ​മേ​ഖ​ല​യി​ലെ​ ​വ​ന്യ​മൃ​ഗ​ ​ശ​ല്യം​ ​മൂ​ലം​ ​ക​ർ​ഷ​ക​ർ​ ​നേ​രി​ടു​ന്ന​ ​പ്ര​യാ​സ​ത്തി​ന് ​അ​റു​തി​ ​വ​രു​ത്തു​ക​യാ​ണ് ​പ്ര​ധാ​ന​ ​ല​ക്ഷ്യം.​ ​ന​ശി​ച്ചു​കൊ​ണ്ടി​രു​ക്കു​ന്ന​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യെ​ ​വീ​ണ്ടെ​ടു​ക്ക​ണം.​ ​കു​ട്ടി​ക​ൾ​ക്ക് ​ക​ളി​ക്കാ​ൻ​ ​ആ​വ​ശ്യ​ത്തി​ന് ​ക​ളി​സ്ഥ​ല​മൊ​രു​ക്കും.​ ​മ​ല​യോ​ര​ ​മേ​ഖ​ല​യി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ന​ൽ​കി​യ​ ​വാ​ക്കാ​ണ്.​ ​കാ​യി​ക​ ​മേ​ഖ​ല​യു​ടെ​ ​കു​തി​പ്പി​നാ​യി​ ​പ​ദ്ധ​തി​ക​ൾ​ ​കൊ​ണ്ടു​വ​രും.​ ​ടൂ​റി​സ​ത്തി​ന്റെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​പ​രി​ശോ​ധി​ക്കും.​ ​തീ​ര​ദേ​ശ​ ​ജ​ന​ത​യു​ടെ​ ​ഉ​ന്ന​മ​ന​ത്തി​നാ​യി​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ൾ,പെ​യി​ൻ​ ​ആ​ൻ​ഡ് ​പാ​ലി​യേ​റ്റീ​വ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ ​‘​സ്നേ​ഹ​ ​സ്പ​ർ​ശം​’​ ​പ​ദ്ധ​തി​ ​മു​ന്നോ​ട്ട് ​കൊ​ണ്ടു​പോ​കും.

​ഭ​ര​ണ​ത്തി​ൽ​ ​ പ്ര​തി​സ​ന്ധി​ ​നേ​രി​ടു​മോ? ആ​ദ്യ​മാ​യാ​ണ് ​യു.​ഡി.​എ​ഫ് ​അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​ത്.​ ​പ്ര​തി​പ​ക്ഷ​ത്തെ​ ​നേ​രി​ടാ​ൻ​ ​ത​യ്യാ​റാ​യി​ ​ക​ഴി​ഞ്ഞു.വി​വാ​ദ​ങ്ങ​ൾ​ക്ക് ​ഒ​ന്നും​ ​അ​വ​സ​രം​ ​ഇ​ല്ലാ​ത്ത​ ​വി​ധ​ത്തി​ൽ​ ​ജ​ന​ങ്ങ​ളു​ടെ​ ​ക്ഷേ​മ​ത്തി​ന് ​വേ​ണ്ടി​ ​യോ​ജി​ച്ച​ ​പ്ര​വ​ർ​ത്ത​നം​ ​ആ​യി​രി​ക്കും​ ​ഇ​നി​ ​വ​രാ​ൻ​ ​പോ​കു​ന്ന​ ​നാ​ളു​ക​ളി​ലു​ണ്ടാ​കു​ക.​ ​കാ​ലാ​നു​സൃ​ത​മാ​യ​ ​പ​ല​ ​പ​ദ്ധ​തി​ക​ളും​ ​ന​ട​പ്പി​ലാ​ക്കാ​നും​ ​ഊ​ർ​ജ്ജി​ത​ ​ശ്ര​മം​ ​ഉ​ണ്ടാ​കും.