ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവം
Tuesday 23 December 2025 12:03 AM IST
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിരശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഇന്നലെ ദീപാരാധനയ്ക്കുശേഷം നടന്ന കുടിയേറ്റത്തിന് തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് സരിഗമ മ്യൂസിക് കോഴിക്കോട് അവതരിപ്പിച്ച ഭക്തിഗാനമേള നടന്നു. 23 വൈകിട്ട് ടീം ജപമാല ചേമഞ്ചേരി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, 24ന് വൈകിട്ട് കാഞ്ഞിലശ്ശേരി പത്മനാഭൻ നയിക്കുന്ന പാഞ്ചാരിമേളം, അയ്യപ്പന് കോമരത്തോട് കൂടിയ വിളക്ക്, 25ന് വൈകിട്ട് കരോക്കെ ഗാനമേള, 26ന് വൈകിട്ട് സാംസ്കാരിക സമ്മേളനം, ചിത്രരചന വിജയികൾക്കുള്ള സമ്മാനദാനം, പാണ്ടിമേളത്തോട് കൂടിയ പള്ളിവേട്ട എന്നിവ നടക്കും. 27ന് കുളിച്ചാറാട്ടിനു ശേഷം ഉത്സവം സമാപിക്കും. തുടർന്ന് ആറാട്ട് സദ്യ.