അനിൽ മണ്ണത്തൂരിന് സാഹിത്യ പുരസ്കാരം
Tuesday 23 December 2025 12:10 AM IST
കുന്ദമംഗലം: മന്ദാരം പബ്ലിക്കേഷൻസിന്റെ ലിറ്ററേച്ചർ ഓഫ് ലവ് സാഹിത്യ പുരസ്കാരം (ലേഖനം വിഭാഗം) അനിൽ മണ്ണത്തൂരിന്. കോഴിക്കോട് ജില്ലാ ടൂറിസം സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽ കവി പി.കെ ഗോപി പുരസ്കാരം നൽകി. യൂസഫലി കേച്ചേരി സ്മാരക കാവ്യശ്രേഷ്ഠ പുരസ്കാരം, തിക്കോടിയൻ പുരസ്കാരം, ശ്രേഷ്ഠ സാഹിത്യ രചന അംഗീകാരപത്രിക എന്നിവയും ലഭിച്ചിട്ടുണ്ട്. കൊച്ചിൻ സാഹിത്യ അക്കാഡമി പുറത്തിറക്കിയ ദൈവകൃപ, അക്ഷരദീപം പുറത്തിറക്കിയ മണ്ണത്തൂരിന്റെ ചെറുവരികൾ എന്ന കവിതാസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്. റഷീദ് വെണ്ണിയൂർ,രമദേവി, കെ എസ് വെങ്കിടാചലം, കബീർ സലാല, ഗിരിജാ രവീന്ദ്രൻ, ഫ്രെഡ്ഡി പൗലോസ്, ഷീന മനോജ്,ടി നിശാ കുമാരി,സുഹറ ഗഫൂർ,നജീന നജീബ് എന്നിവർ പങ്കെടുത്തു.