പി.എസ്.സി വിജ്ഞാപനം

Tuesday 23 December 2025 12:15 AM IST

തിരുവനന്തപുരം: പി.എസ്.സിയിൽ മെഗാ വിജ്ഞാപനം. പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ, ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (വിവിധ വിഷയങ്ങൾ), അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2, കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2 ഉൾപ്പെടെ 171 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു. വിജ്ഞാപന വിവരങ്ങൾ ജനുവരി 1 ലക്കം പി.എസ്.സി. ബുള്ളറ്റിനിൽ ലഭിക്കും.

അഭിമുഖം നടത്തും

തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 286/2025) തസ്തികയിലേക്ക് അഭിമുഖം നടത്തും.

ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ വെൽഫയർ ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 374/2024), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 731/2024, 490/2024-എൽ.സി./എ.ഐ.), തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി. വകുപ്പിൽ എയ്‌റോ മോഡലിങ് ഹെൽപ്പർ (വിമുക്തഭട•ാർ മാത്രം) (കാറ്റഗറി നമ്പർ 526/2024), വിവിധ ജില്ലകളിൽ മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 614/2024), കേരള സ്റ്റേറ്റ് ഫെഡറേഷൻ ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ്സ് ലിമിറ്റഡിൽ വാച്ച്മാൻ (പാർട്ട് 1-ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 021/2025), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡിൽ (ഹൗസ്‌ഫെഡ്) പ്യൂൺ (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 023/2025), കേരളത്തിലെ സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ പ്യൂൺ/അറ്റൻഡർ (പാർട്ട് 1 - ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 133/2025) എന്നീ തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.