സർവകലാശാലാ വാർത്തകൾ

Tuesday 23 December 2025 1:17 AM IST

കേരളസർവകലാശാല

 വിദൂര വിദ്യാഭ്യാസ വിഭാഗം ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ബി.എ, ഒന്നാം സെമസ്റ്റർ എം.ബിഎ ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ജൂലായിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി.) (2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എഡ് പരീക്ഷയോടനുബന്ധിച്ച് നടത്തുന്ന കോമ്പ്രിഹെൻസീവ് വൈവ, ഡിസർട്ടേഷൻ വൈവ പരീക്ഷകൾ ജനുവരി 7മുതൽ 21വരെ തിരുവനന്തപുരം തൈക്കാട് ഗവ.കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ, പന്തളം എൻ.എസ്.എസ്. ട്രെയിനിംഗ് കോളേജ് എന്നീ കേന്ദ്രങ്ങളിൽ നടത്തും.

 ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ പി.ജി ഡിപ്ലോമ ഇൻ പാലിയോഗ്രാഫി ആൻഡ് കൺസർവേഷൻ ഒഫ് മാനുസ്ക്രിപ്റ്റ്സ് കോഴ്സിലേക്ക് അപേക്ഷിക്കാം. ഫോൺ : 0471-2308421/9446370168.

 പിഎച്ച്.ഡി. കോഴ്സ് വർക്ക് പരീക്ഷയ്ക്ക് (ഡിസംബർ സെഷൻ) അപേക്ഷകൾ ക്ഷണിച്ചു. പിഴ കൂടാതെ അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 9.

എം.ജി സർവകലാശാല

എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഐ.എം.സി.എ (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി) ജൂലായ് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഐ.എം.സി.എ (2024 അഡ്മിഷൻ റഗുലർ, 2020 -2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ജൂലായ് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്,രണ്ട്,മൂന്ന്,നാല്,അഞ്ച്,ഏഴ് സെമസ്റ്ററുകൾ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് (പഴയ സ്‌കീം2016-2019 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2013 -2015 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) മാർച്ച് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ബി.കോം ആനുവൽ സ്‌കീം അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ് (1992 മുതൽ 1997 വരെ അഡ്മിഷനുകൾ റഗുലറും/പ്രൈവറ്റും, 1998 മുതൽ 2008 വരെ അഡ്മിഷനുകൾ റഗുലർ, 1998 മുതൽ 2011വരെ അഡ്മിഷുകൾ പ്രൈവറ്റ് പാർട്ട് 1 ഇംഗ്ലീഷ്) ഡിസം. 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നും നാലും സെമസ്റ്റർ മാസ്റ്റർ ഒഫ് ഫൈൻ ആർട്ട്സ് (2023 അഡ്മിഷൻ റഗുലർ, 2019 -2022വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ജൂലായ് 2025പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.