ആദരവും കലാസന്ധ്യയും
Tuesday 23 December 2025 12:19 AM IST
ബേപ്പൂർ:ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി ഓട്ടോ തൊഴിലാളികൾക്ക് ആദരവും കലാസന്ധ്യയും സംഘടിപ്പിച്ചു. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ബേപ്പൂർ, രാമനാട്ടുകര, ഫറോക്ക്, ചെറുവണ്ണൂർ, കടലുണ്ടി തുടങ്ങിയ സ്ഥലങ്ങളിലെ 150ലധികം ഓട്ടോ തൊഴിലാളികളെയാണ് ആദരിച്ചത്. തുടർന്ന് കലാസന്ധ്യയും അരങ്ങേറി. ബേപ്പൂർ വാട്ടർ ഫെസ്റ്റ് സംഘാടക സമിതി കൺവീനർ രാധാ ഗോപി, ഡി.ടി.പി.സി സെക്രട്ടറി ടി നിഖിൽദാസ്, ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധികളായ പി സുരേഷ് ബാബു, ഷഫീഖ് രാമനാട്ടുകര, പ്രസന്നൻ പ്രണവം, പി അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു.