പൊന്നേ,​ പൊരുളേ... ലക്ഷം തൊടാൻ പവൻ വില

Tuesday 23 December 2025 1:13 AM IST

കൊ​ച്ചി​:​ ​ഒ​രു​ ​ല​ക്ഷം​!​ ​മാ​ന്ത്രി​ക​ ​സം​ഖ്യ​ ​തൊ​ടാ​ൻ​ ​വെ​റും​ 160​ ​രൂ​പ​ ​മാ​ത്രം​ ​കു​റ​വ്.​ ​കേ​ര​ള​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​സ്വ​ർ​ണ​വി​ല​യി​ലു​ണ്ടാ​യ​ ​കു​തി​പ്പി​ൽ​ ​പ​വ​ന് 99,​​840​ ​രൂ​പ​യാ​യി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 800​ ​രൂ​പ​യും​ ​ഉ​ച്ച​യ്ക്ക് 640​ ​രൂ​പ​യു​മാ​ണ് ​പ​വ​ൻ​ ​വി​ല​ ​ഉ​യ​ർ​ന്ന​ത്.​ ​ഗ്രാ​മി​ന് ​രാ​വി​ലെ​ 100​ ​രൂ​പ​യും​ ​ഉ​ച്ച​യ്ക്ക് 80​ ​രൂ​പ​യു​മാ​ണ് ​വ​ർ​ദ്ധി​ച്ച​ത്.​ ​ഗ്രാ​മി​ന് 12,​​​ 480​ ​രൂ​പ​യാ​ണ് ​വി​ല.​ ​രാ​ജ്യാ​ന്ത​ര​ ​വി​ല​ ​ഔ​ൺ​സി​ന് 4,​​412​ ​ഡോ​ള​റെ​ന്ന​ ​റെ​ക്കാ​ർ​ഡി​ന്റെ​ ​ചു​വ​ട് ​പി​ടി​ച്ചാ​ണ് ​കേ​ര​ള​ത്തി​ലും​ ​വി​ല​ ​വ​ർ​ദ്ധി​ച്ച​ത്.​ ​ ജി.​എ​സ്.​ടി​യും​ ​പ​ണി​ക്കൂ​ലി​യും​ ​അ​ട​ക്കം​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യി​ലേ​റെ​ ​ന​ൽ​കി​യാ​ലേ​ ​ഒ​രു​ ​പ​വ​ൻ​ ​ആ​ഭ​ര​ണം​ ​ഉ​പ​ഭോ​ക്താ​വി​ന് ​സ്വ​ന്ത​മാ​ക്കാ​നാ​കൂ.

സുരക്ഷിത നിക്ഷേപമെന്ന കരുത്ത്

ആഗോളതലത്തിലെ വിവിധ സാഹചര്യങ്ങളാൽ സുരക്ഷിതനിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ കരുതുന്നതാണ് സ്വർണത്തിന് കരുത്തേകുന്നത്. സംഘർഷഭരിതമായ ആഗോള സാഹചര്യത്തിൽ ഡോളറിന് ആകർഷകമായ ബദലാണ് സ്വർണം. യു.എസ് ഡോളർ സംഭരിക്കുന്നതിൽ നിന്ന് മാറി കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് തുടരുന്നതും സ്വർണത്തിന് മേൽക്കൈ നൽകുന്നുണ്ട്.

ആഭ്യന്തര വിപണിയിൽ ആഭരണങ്ങളുടെ ഡിമാൻഡിൽ ചെറിയ ഇടിവുണ്ടെങ്കിലും സ്വർണത്തിൽ നിക്ഷേപിക്കാൻ ആളുകൾ താത്പര്യം കാട്ടുന്നുണ്ട്. ഉത്സവകാല ആഭരണം എന്നതിലുപരി സാമ്പത്തിക ആസ്തിയാണെന്ന തിരിച്ചറിവിൽ സ്വർണനാണയങ്ങളും സ്വർണക്കട്ടികളും ഇ.ടി.എഫുകളും നിക്ഷേപകർ വാങ്ങുന്നുണ്ട്.

ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടം

അമേരിക്കൻ ഫെഡറൽ റിസർവ് പലിശ കുറച്ചത്

ഓഹരി വിപണിയിലെ അസ്ഥിരത