ലോക്ഭവനിൽ ക്രിസ്മസ് വിരുന്നൊരുക്കി ഗവർണർ
Tuesday 23 December 2025 1:20 AM IST
തിരുവനന്തപുരം: ലോക്ഭവനിൽ ക്രിസ്മസ് വിരുന്നൊരുക്കി ഗവർണർ. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അദ്ധ്യക്ഷൻ ഡോ. സാമുവൽ മാർ തിയോഫിലസ് മെത്രാപൊലീത്ത, ഡോ.സിറിൽ മാർ ബസേലിയോസ് മെത്രാപൊലീത്ത എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി, ബിഷപ്പ് മാത്യൂസ് മാർ സിൽവാനോസ്, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ജില്ലാ കളക്ടർ അനു കുമാരി,
ഗവർണറുടെ ഭാര്യ അനഘ അർലേക്കർ, ആന്റണി രാജു എം.എൽ.എ, കൗൺസലർ കെ.എസ്.ശബരീനാഥൻ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.