തിരുവാഭരണ ഘോഷയാത്ര ഇന്ന്: നാരായണവർമ്മ പന്തളം രാജപ്രതിനിധി

Tuesday 23 December 2025 1:22 AM IST

പന്തളം: ശബരിമല മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ഇന്നു തുടങ്ങുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് പന്തളം രാജകുടുംബാംഗം പുണർതംനാൾ നാരായണവർമ്മയെ രാജപ്രതിനിധിയായി നിശ്ചയിച്ചു. പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണംനാൾ രാമവർമ്മ വലിയരാജയാണ് അദ്ദേഹത്തെ നിയോഗിച്ചത്. ജനുവരി 12ന് പന്തളത്തു നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്.

പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ പരേതയായ തിരുവോണംനാൾ അംബ തമ്പുരാട്ടിയുടെയും കോട്ടയം നട്ടാശേരി കാഞ്ഞിരക്കാട്ടു ഇല്ലത്ത് കെ. എൻ. നാരായണൻ നമ്പൂതിരിയുടെയും മകനാണ് നാരായണവർമ്മ. അഡ്വക്കേറ്റ് ജനറൽസ് ഓഫീസിൽ അണ്ടർസെക്രട്ടറിയായി വിരമിച്ച ശേഷം പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറിയായി . ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന അദ്ധ്യക്ഷനും ആലുവ തന്ത്രവിദ്യാപീഠം , ക്ഷേത്ര ആചാര സംരക്ഷണ സമിതി, തിരുവാഭരണപാത സംരക്ഷണ സമിതി എന്നിവയുടെ രക്ഷാധികാരിയുമാണ്.

ഭാര്യ: രാജലക്ഷ്മി വർമ്മ (റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥ) മക്കൾ: പ്രീതി വർമ്മ (യു.എസ്.എ) , ശ്രീദേവി വർമ്മ. മരുമക്കൾ:, അരുൺ രവി വർമ്മ, ശ്രീകാന്ത് നീലകണ്ഠൻ.