ഈ ഹൃദയമാറ്റം പ്രചോദനമാകട്ടെ; ഡോ.ഷഹീർ ഷാ
Monday 22 December 2025 10:23 PM IST
കൊച്ചി: ഒരുപാട് സന്തോഷം...അഭിമാനം... വർഷമൊന്ന് നീണ്ട ശ്രമങ്ങൾക്കൊടുവിൽ ഹൃദയമാറ്റ ശസ്ത്രക്രിയ സാദ്ധ്യമായതിന്റെ എല്ലാ സന്തോഷത്തോടെയും ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷഹീർ ഷാ പറഞ്ഞു. സംസ്ഥാനത്തെ മാത്രം ആശ്രയിക്കുന്ന ഒരു രോഗിക്ക് എത്രത്തോളം പ്രാധാന്യം നൽകണമെന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ശസ്ത്രക്രിയ.
ഒരു ജീവന് വേണ്ടി ഒരുനാട് മുഴുവൻ പ്രാർത്ഥിക്കുകയും വകുപ്പ് മുഴുവൻ ഒന്നിച്ചു നിൽക്കുകയും ചെയ്ത കാഴ്ചയാണ്. അപ്രാപ്യമെന്ന് തോന്നുന്നത് സാദ്ധ്യമാക്കുമ്പോഴാണ് ഇത്തരം അത്ഭുതങ്ങൾ സംഭവിക്കുന്നത്. ആകെയുണ്ടായിരുന്ന മുന്ന് രജിസ്‌റ്റേർഡ് ഹൃദയമാറ്റ അപേക്ഷകളിൽ ദുർഗയ്ക്ക് തന്നെ ഹൃദയം നൽകണമെന്നത് നമ്മുടെ സാമൂഹിക പ്രതിബദ്ധതയുടെ കൂടി ഭാഗമായിരുന്നു. മുൻകൂട്ടി തീരുമാനിച്ചതെല്ലാം കൃത്യമായി നടന്നു. എല്ലാവർക്കും നന്ദി.