ചേർത്തു പിടിച്ച കേരളത്തിന് നന്ദി.. : തിലക് കാമി

Monday 22 December 2025 10:24 PM IST

കൊച്ചി: എല്ലാവരോടും നന്ദി... കേരളമാണ് ചേർത്തുപിടിച്ചത്... എന്നും മനസിലുണ്ടാകും...

സഹോദരിക്ക് ഹൃദയമാറ്റത്തിലൂടെ പുതുജീവൻ നൽകിയതിനേക്കുറിച്ച് പറയുമ്പോൾ സഹോദരൻ തിലക് കാമിയുടെ മുഖത്ത് ആശ്വാസത്തിന്റെ നിറചിരി. പലസ്ഥലങ്ങളിൽ സഹായം തേടി. ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും സംവിധാനങ്ങളും ഒപ്പം നിന്നു. എല്ലാ സഹായവും നൽകി. ഹൃദയം മാറ്റിവച്ചതിൽ ഒരുപാട് സന്തോഷം. ഡോക്ടർമാർ എല്ലാം പറഞ്ഞു തരുന്നുണ്ടായിരുന്നുവെന്നും തിലക് പറഞ്ഞു. ഞായറാഴ്ച രാത്രിയോടെ ശസ്ത്രക്രിയയ്ക്ക് വഴിയൊരുങ്ങിയതറിഞ്ഞ് തിലകും ദുർഗയും കരഞ്ഞു. ശസ്ത്രക്രിയയുടെ സമയം അടുത്തപ്പോഴേക്കും പരിഭ്രമത്തിലായ ഇരുവർക്കും ജനറൽ ആശുപത്രി സൂപ്രണ്ടും ശസ്ത്രക്രിയാ ടീമും ധൈര്യം പകർന്നു.... സംസാരിക്കാൻ മടിച്ച് ചിരി മാത്രം ബാക്കിയാക്കി തിലക് പറഞ്ഞു.