അബ്ദുൾ റസാഖ് മൗലവി കെ.എഫ്.ഡി.സി ചെയർമാൻ

Tuesday 23 December 2025 1:24 AM IST

കോട്ടയം: കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ പുതിയ ചെയർമാനായി അബ്‌ദുൾ റസാഖ് മൗലവി ചുമതലയേറ്റു. പുതിയ ഡയറക്ടർ ആയി സി.അബ്‌ദുൾ കരീം നിയമിതനായി. കോട്ടയത്തെ മുഖ്യകാര്യാലയത്തിൽ നടന്ന ചടങ്ങിൽ മുൻ ചെയർപേഴ്സൺ ലതിക സുബാഷിന് യാത്രയയപ്പും നൽകി. മാനേജിംഗ് ഡയറക്ടർ രാജു കെ. ഫ്രാൻസിസ്, നിയുക്ത ചെയർമാൻ അബ്‌ദുൾ റസാഖ് പി, ജ്യോതി കെ.എസ്, കിരൺജോൺസ്‌ വി.എസ് എന്നിവർ സംസാരിച്ചു.