സൗത്ത് ഇന്ത്യൻ ആർ.വിനോദിന്റെ മാതാവ് ശാരദ നിര്യാതയായി
Monday 22 December 2025 10:30 PM IST
കരുനാഗപ്പള്ളി: സൗത്ത് ഇന്ത്യൻ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സൗത്ത് ഇന്ത്യൻ ആർ.വിനോദിന്റെ മാതാവും ചങ്ങൻകുളങ്ങര കൊച്ചുപറയാട്ട് വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യയുമായിരുന്ന ശാരദ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കെ.ആർ.വിദ്യാധരൻ, ആർ.വിശ്വംഭരൻ, ആർ.വിശ്വനാഥൻ, പരേതനായ ആർ.വിജയകുമാർ, സൗത്ത് ഇന്ത്യൻ ആർ.വിനോദ്, ആർ.അനിൽകുമാർ. മരുമക്കൾ: നബിത, മിനി, സ്നേഹലത, സിനി, വാണി, പൊന്നി. സഞ്ചയനം 29ന് രാവിലെ 7ന്.