കോസ്റ്റാറിക്കൻ കമ്പനിയെ വൺ പോയിന്റ് വൺ ഏറ്റെടുത്തു
Tuesday 23 December 2025 1:32 AM IST
കൊച്ചി: വൺ പോയിന്റ് വൺ സൊല്യുഷൻസ് ലിമിറ്റഡ്, കോസ്റ്റാറിക്കൻ കമ്പനി നെറ്റ്കോം ബിസിനസ് കോൺട്രാക്ട് സെന്റർ എസ്.എയെ ഏറ്റെടുത്തു. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ബിസിനസ് നടപടിക്രമങ്ങൾ കൈകകാര്യം ചെയ്യുന്ന പ്രമുഖ സ്ഥാപനമാണ് വൺ പോയിന്റ് വൺ സൊല്യുഷൻസ് ലിമിറ്റഡ്. കോസ്റ്റാറിക്ക ആസ്ഥാനമായ നെറ്റ്കോം ബിസിനസ് കോൺട്രാക്ട് സെന്റർ എസ്.എ, ബിസിനസ് പ്രോസസ് മാനേജ്മെന്റ് സ്ഥാപനമാണ്. കൈമാറ്റ പ്രക്രിയ 2026 മാർച്ച് 31 നകം പൂർത്തിയാകും. നെറ്റ്കോം ബിസിനസ് കോൺട്രാക്ട് സെന്ററിനെ 33.37 മില്യൺ യു.എസ് ഡോളറിനാണ് വൺപോയിന്റ്വൺ സൊല്യുഷൻസ് വാങ്ങിയത്. നെറ്റ്കോമിനെ ഏറ്റെടുത്തതിലൂടെ ലാറ്റിനമേരിക്കയിൽ ഉടനീളവും വടക്ക്, മധ്യമേഖലാ നാടുകളിലും വൺപോയിന്റ് വണ്ണിന്റെ സാന്നിദ്ധ്യം വലിയ തോതിൽ വർദ്ധിക്കുകയാണെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അക്ഷയ് ഛാബ്ര നിരീക്ഷിച്ചു.