വിവാഹിതരായി
കണ്ണൂർ: ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസിന്റെയും ഇ.ഗീതയുടേയും മകൾ തലശ്ശേരി തിരുവങ്ങാട്ടെ നന്ദനത്തിൽ ഡോ.നിവേദിതാ ദാസും കേളകം രാംപ്രിയയിൽ പി.ആർ.രവീന്ദ്രന്റെയും ഒ.പ്രേമലതയുടേയും മകൻ ഡോ.രാഹുൽ രവീന്ദ്രനും ഏച്ചൂർ സി.ആർ.ഓഡിറ്റോറിയത്തിൽ വിവാഹിതരായി.
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി,ബംഗാൾ ഗവർണർ സി.വി.ആനന്ദ ബോസ്, സഭാ സ്പീക്കർ എ.എൻ.ഷംസീർ,മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,എം.പിമാരായ എം.കെ.രാഘവൻ,പി.ടി.ഉഷ,സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ,എം.എൽ.എമാരായ സജീവ്‌ജോസഫ്,കെ.പി.മോഹനൻ,കെ.വി.സുമേഷ്,കെ.കെ.രമ,മുൻ ഗവർണർമാരായ കുമ്മനം രാജാശേഖരൻ,പി.എസ്.ശ്രീധരൻപിള്ള,മുൻ കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ,മുല്ലപ്പള്ളി രാമചന്ദ്രൻ,ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുളളക്കുട്ടി,ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,ബി.ജെ.പി സംസ്ഥാന ജനറൽ സെകട്ടറിമാരായ എം.ടി.രമേഷ്,എസ്.സുരേഷ്,അനൂപ് ആന്റണി,ശോഭസുരേന്ദ്രൻ,ബി.ജെ.പി സംസ്ഥാന സെക്രട്ടറിമാരായ കെ.രഞ്ജിത്ത്,വി.വി.രാജേഷ്, ദേശീയ സമിതിയംഗം സി.രഘുനാഥ്,എൻ.ഡി.എ സംസ്ഥാന കൺവീനർ എ.എൻ.രാധാകൃഷ്ണൻ,ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ,ബി.ജെ.പി കോഴിക്കോട് മേഖലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്,പ്രകാശ് ജാവ്‌ദേകർ,ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭൻ,ഹിന്ദുഐക്യവേദി സംസ്ഥാനവർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി,മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസ്,സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ,അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി, എഴുത്തുകാരൻ ടി.പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.