ഹൃദയപൂർവം, എറണാകുളം ജനറൽ ആശുപത്രി

Tuesday 23 December 2025 1:40 AM IST

ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാ ആശുപത്രി

കൊച്ചി: ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജനറൽ ആശുപത്രിയെന്ന നേട്ടത്തിൽ എറണാകുളം ജനറൽ ആശുപത്രി. വാഹനാപകടത്തിൽ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ചിറക്കര സ്വദേശി ഷിബു (47)വിന്റെ ഹൃദയം നേപ്പാൾ സ്വദേശിനി ദുർഗ കാമി (21)യ്ക്കാണ് വച്ചുപിടിപ്പിച്ചത്.

ഞായറാഴ്ച രാത്രിയോടെയാണ് ശസ്ത്രക്രിയയ്‌ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. ഇന്നലെ രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയ കാർഡിയോ തൊറാസിക് സർജൻ ഡോ. ജോർജ് വാളൂരാനും ടീമംഗങ്ങളായ ഡോ. ജിയോ പോൾ, ഡോ. പോൾ തോമസ്, ഡോ. വിജോ ജോർജ് എന്നിവരും ഷിബുവിൽ നിന്നെടുത്ത ഹൃദയവുമായി ഒന്നരയോടെ ഹെലികോപ്ടറിൽ കൊച്ചിയിലേക്ക് പറന്നു. 2.55ന് എറണാകുളം ഗ്രാൻഡ് ഹയാത്ത് ഹെലിപാഡിലിറങ്ങി. പൊലീസ് ഒരുക്കിയ ഗ്രീൻ കോറിഡോറിലൂടെ നാലു മിനിട്ട് കൊണ്ട് ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തി. ഒന്നര മണിക്കൂർ കൊണ്ട് ശസ്ത്രക്രിയ പൂർത്തീകരിച്ചു.

എറണാകുളം ജനറൽ ആശുപത്രിയിലെ ഏഴുനില സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് വൻകിട ആശുപത്രികളോട് കിടപിടിക്കുന്നതാണ്. മാസം 50ലേറെ ഹൃദയശസ്ത്രക്രിയകൾ നടക്കാറുണ്ട്. നാലു മാസം മുമ്പ് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് പൂർണസജ്ജമായി.

കാ​ത്തി​രി​പ്പി​നൊ​ടു​വിൽ ദു​ർ​ഗ​യ്‌​ക്ക് ​പു​തു​ജീ​വൻ

കൊ​ച്ചി​:​ ​മാ​താ​പി​താ​ക്ക​ളെ​ ​നേ​ര​ത്തേ​ ​ത​ന്നെ​ ​ന​ഷ്ട​പ്പെ​ട്ട​ ​ദു​ർ​ഗ​ ​കാ​മി​ ​(21​)​യും​ ​അ​നു​ജ​ൻ​ ​തി​ല​ക് ​കാ​മി​യും​ ​നേ​പ്പാ​ളി​ലെ​ ​അ​നാ​ഥ​ലാ​യ​ത്തി​ലാ​ണ് ​ജീ​വി​ക്കു​ന്ന​ത്.​ ​അ​മ്മ​യെ​ ​മ​ര​ണ​ത്തി​ലേ​ക്ക് ​ന​യി​ച്ച​ ​ഹൈ​പ്പ​ർ​ട്രോ​ഫി​ക് ​കാ​ർ​ഡി​യോ​മ​യോ​പ്പ​തി​യാ​ണ് ​(​കാ​ർ​ഡി​യാ​ക് ​സാ​ർ​ക്കോ​യി​ഡോ​സി​സ്)​ ​ദു​ർ​ഗ​യേ​യും​ ​ബാ​ധി​ച്ച​തെ​ന്ന് ​അ​റി​ഞ്ഞ​പ്പോ​ൾ​ ​അ​നാ​ഥാ​ല​യ​ ​ന​ട​ത്തി​പ്പു​കാ​ര​നാ​യ​ ​മ​ല​യാ​ളി​ ​പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് ​കേ​ര​ള​ത്തി​ൽ​ ​ചി​കി​ത്സ​ ​തേ​ടാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​അ​മൃ​ത​ ​ആ​ശു​പ​ത്രി​യി​ലെ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​സ്ഥി​രീ​ക​രി​ച്ചു.​ ​ഹൃ​ദ​യ​മാ​റ്റ​മ​ല്ലാ​തെ​ ​മ​റ്റു​ ​വ​ഴി​യി​ല്ലെ​ന്നാ​യി.​ 2024​ ​ഡി​സം​ബ​റി​ൽ​ ​ചി​കി​ത്സ​ ​എ​റ​ണാ​കു​ളം​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ലാ​ക്കി.​മാ​റ്റി​വ​യ്ക്കാ​ൻ​ ​അ​നു​യോ​ജ്യ​ ​ഹൃ​ദ​യ​ത്തി​നും​ ​നി​യ​മാ​നു​മ​തി​ക്കു​മാ​യി​ ​കാ​ത്തി​രു​ന്നെ​ങ്കി​ലും​ ​വി​ദേ​ശ​ ​പൗ​ര​യാ​യ​തി​നാ​ൽ​ ​മൃ​ത​സ​ഞ്ജീ​വ​നി​ ​പ​ട്ടി​ക​യി​ലെ​ ​മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ​ ​പി​ന്നാ​ക്കം​ ​പോ​യി.​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​ഇ​ട​പെ​ട​ലാ​ണ് ​വ​ഴി​ത്തി​രി​വാ​യ​ത്.​ ​ദു​ർ​ഗ​യു​ടെ​ ​അ​പേ​ക്ഷ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​ജ​സ്റ്റി​സ് ​ശോ​ഭ​ ​അ​ന്ന​മ്മ​ ​ഈ​പ്പ​ൻ​ ​ഉ​ത്ത​ര​വി​ട്ടു.​ ​ഹൃ​ദ​യാ​ഘാ​ത​ ​മ​ര​ണം​ ​ഏ​തു​ ​നി​മി​ഷ​വും​ ​സം​ഭ​വി​ച്ചേ​ക്കു​മെ​ന്ന​ ​മെ​ഡി​ക്ക​ൽ​ ​ബോ​ർ​ഡ് ​റി​പ്പോ​ർ​ട്ടും​ ​കോ​ട​തി​ ​പ​രി​ഗ​ണി​ച്ചു.

ഏഴ് അവയവങ്ങൾ നൽകി

ഷിബു യാത്രയായി

നേപ്പാൾ സ്വദേശിക്ക് നൽകിയ ഹൃദയം ഉൾപ്പടെ ഏഴ് അവയവങ്ങൾ മറ്റുള്ളവർക്കായി നൽകിയാണ് ഷിബു ഈ ലോകത്തോട് വിടചൊല്ലിയത്.ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലേക്കയും ഒരു വൃക്ക കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിലേയും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേയും രണ്ട് നേത്രപടലങ്ങൾ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയിലേയും രോഗികൾക്കാണ് നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥാപിച്ച സ്‌കിൻ ബാങ്കിലേക്ക് ചർമ്മവും നൽകി.നാല് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് അവയവങ്ങൾ പുറത്തെടുത്തത്.

കഴക്കൂട്ടത്ത് ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ഷിബു വീട്ടിലേക്ക് വരുന്ന വഴി ഡിസംബർ 14ന് കൊല്ലത്തുവച്ച് സ്‌കൂട്ടറിൽ നിന്ന് വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും 21ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു.ശകുന്തളയാണ് ഷിബുവിന്റെ അമ്മ. ഷിജി.എസ്, സലീവ്.എസ് എന്നിവരാണ് കുടുംബാംഗങ്ങൾ.

അവയവദാനത്തിന് കുടുംബം സന്നദ്ധത അറിയിച്ചതോടെ ഞായർ രാത്രി മുതൽ മന്ത്രി വീണാ ജോർജിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്ടറിലാണ് ഹൃദയം എറണാകുളത്തേക്ക് കൊണ്ട് പോയത്. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ക്രമീകരണങ്ങൾ ഒരുക്കി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ജില്ലാ ഭരണകൂടങ്ങൾ എന്നിവ സംയുക്തമായി പ്രവർത്തിച്ചു. കെ സോട്ടോയാണ് അവയവ വിന്യാസം ഏകോപിപ്പിച്ചത്.

ഹൃ​ദ​യ​മാ​റ്റം​ ​സ​മ​യ​ക്ര​മം

2​ ​pm ദു​ർ​ഗ​യു​ടെ​ ​ശ​സ്ത്ര​ക്രി​യ​ ​ആ​രം​ഭി​ക്കു​ന്നു

3.20​ ​pm ഹൃ​ദ​യ​മാ​റ്റം​ ​ആ​രം​ഭി​ച്ചു.

4.50​ ​pm ഹൃ​ദ​യം​ ​തു​ന്നി​ച്ചേ​ർ​ത്തു

6.30​ ​pm ശ​സ്ത്ര​ക്രി​യ​ ​പൂ​ർ​ണ​മാ​യി

7.30​ ​pm പ​മ്പിം​ഗ് ​മെ​ഷീ​ൻ​ ​മാ​റ്റി​ ​ഹൃ​ദ​യം​ ​മി​ടി​ച്ചു​ ​തു​ട​ങ്ങി

8​pm ട്രാ​ൻ​സ്‌​പ്ളാ​ന്റ് ​ഐ.​സി.​യു​വി​ലേ​ക്ക് ​മാ​റ്റി.