മെഡിസെപ് രണ്ടാംഘട്ടം ജനു. ഒന്നു മുതൽ, പ്രീമിയം 810 രൂപ

Tuesday 23 December 2025 3:49 AM IST

തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപിന്റെ രണ്ടാം ഘട്ടം ജനുവരി ഒന്നുമുതൽ ആരംഭിക്കുന്നതിന് ഭരണാനുമതിയായി.ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഇന്നലെ ഉത്തരവ് പുറത്തിറക്കി.

8237രൂപയും ജി.എസ്.ടി.യുമായിരിക്കും വാർഷിക പ്രീമിയം.ജീവനക്കാരിലും പെൻഷൻകാരിലും നിന്ന് 810രൂപവീതം പ്രതിമാസം പിടിക്കും.സർക്കാരും ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയും തമ്മിലുള്ള ധാരണവ്യവസ്ഥകൾക്ക് അനുസരിച്ചായിരിക്കും ആനുകൂല്യങ്ങൾ ലഭിക്കുക. ആദ്യവർഷത്തെ പ്രീമിയം മാത്രമാണ് ഉത്തരവിൽ പരാമർശിക്കുന്നത്.

#ഉത്തരവിൽ പിശക്

2026ജനുവരി ഒന്നുമുതൽ രണ്ടുവർഷമാണ് കാലാവധി എന്ന് ഉത്തരവിൽ പറയുന്നുണ്ടെങ്കിലും 01-01-2026 മുതൽ 31-12-2028 വരെ മൂന്ന് വർഷമെന്നാണ് തീയതി കാണിച്ചിരിക്കുന്നത്.ഇത് പിശകെന്നാണ് സൂചന.പക്ഷെ തിരുത്തിയിട്ടില്ല.