എക്യുമെനിക്കൽ ക്രിസ്മസ് സംഗമം
Tuesday 23 December 2025 12:42 AM IST
തിരുവല്ല: ഉപഭോഗ സംസ്ക്കാരത്തിന്റെ ഈ കാലഘട്ടത്തിൽ സ്വയം ത്യജിക്കലും ദാനശീലവും വളർത്തിയെടുക്കണമെന്നും ആഘോഷങ്ങളെ വാണിജ്യവത്കരിക്കരുതെന്നും ക്നാനായ സഭ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം മെത്രാപ്പൊലീത്ത പറഞ്ഞു. സാൽവേഷൻ ആർമി ചർച്ചിൽ വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന എക്യുമെനിക്കൽ ജനകീയ ക്രിസ്മസ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേജർ പി.പി.ബാബു അദ്ധ്യക്ഷതയിൽ മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി ക്രിസ്മസ് സന്ദേശം നൽകി. മുണ്ടുകോട്ടയ്ക്കൽ സി.എസ്.ഐ, ഗിൽഗാൽ ഗായകസംഘങ്ങൾ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.