മെഡിസെപ് പ്രീമിയം തുക വർദ്ധിപ്പിച്ചു,​ 500ൽ നിന്ന് 810 ആയി ഉയർത്തി,​ പ്രതിഷേധത്തിന് പ്രതിപക്ഷ സംഘടനകൾ

Monday 22 December 2025 11:49 PM IST

തിരുവനന്തപുരം സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ (മെഡിസെപ്) പ്രീമിയം തുക വർദ്ധിപ്പിച്ചു. സംസ്ഥാന ധനകാര്യ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. ഇൻഷുറൻസ് പ്രീമിയം മാസം 500 രൂപയിൽ നിന്ന് 810 ആയി വർദ്ധിപ്പിച്ചു. ധ​ന​കാ​ര്യ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​കെ.​ആ​ർ.​ ​ജ്യോ​തി​ലാ​ൽ​ ​ഇ​ന്ന​ലെ​ ​ഉ​ത്ത​ര​വ് ​പു​റ​ത്തി​റ​ക്കി.

8237​രൂ​പ​യും​ ​ജി.​എ​സ്.​ടി.​യു​മാ​യി​രി​ക്കും​ ​വാ​ർ​ഷി​ക​ ​പ്രീ​മി​യം.​ ജീ​വ​ന​ക്കാ​രി​ലും​ ​പെ​ൻ​ഷ​ൻ​കാ​രി​ലും​ ​നി​ന്ന് 810​രൂ​പ​വീ​തം​ ​പ്ര​തി​മാ​സം​ ​പി​ടി​ക്കും.​ മാസം 310 രൂപയുടെ വർദ്ധനവാണുണ്ടായത്. സ​ർ​ക്കാ​രും​ ​ഓ​റി​യ​ന്റ​ൽ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ക​മ്പ​നി​യും​ ​ത​മ്മി​ലു​ള്ള​ ​ധാ​ര​ണ​വ്യ​വ​സ്ഥ​ക​ൾ​ക്ക് ​അ​നു​സ​രി​ച്ചാ​യി​രി​ക്കും​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭി​ക്കു​ക.​ ​ആ​ദ്യ​വ​ർ​ഷ​ത്തെ​ ​പ്രീ​മി​യം​ ​മാ​ത്ര​മാ​ണ് ​ഉ​ത്ത​ര​വി​ൽ​ ​പ​രാ​മ​ർ​ശി​ക്കു​ന്ന​ത്. പെൻഷൻകാർക്ക് പ്രീമിയം തുക പെൻഷൻ തുകയിൽ നിന്ന് ഈടാക്കും. ഇതിനെ നിയമപരമായി നേരിടാൻ പ്രതിപക്ഷ സർവീസ് സംഘടനകൾ തീരുമാനിച്ചതായാണ് വിവരം.