രാം നാരായണന്റേത് ആൾക്കൂട്ട കൊലപാതകം: മരണ കാരണം അമിത രക്തസ്രാവം

Tuesday 23 December 2025 1:50 AM IST

തൃശൂർ: പാലക്കാട് വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയുടെ മരണകാരണം തലച്ചോറിലെ രക്തസ്രാവവും വാരിയെല്ലുകളുടെ ഒടിവും മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാം നാരായൺ ബഗേലിന്റെ (40)​ ശരീരത്തിൽ 38 പരിക്കുകളുണ്ടായിരുന്നു.

തലയുടെ വലതുഭാഗത്തേറ്റ മർദ്ദനം കാരണം തലച്ചോറിൽ രക്തസ്രാവവുമുണ്ടായി. വലതുവശത്തെ നാല് മുതൽ 11 വരെയുള്ള വാരിയെല്ലുകളും ഇടതുവശത്തെ ഏഴാം വാരിയെല്ലും ഒടിഞ്ഞു. നെഞ്ചിലെ അറകളിൽ രക്തം കെട്ടിക്കിടന്നു. നട്ടെല്ലിന്റെ ഭാഗവും ഒടിഞ്ഞു. ശരീരത്തിന്റെ പുറംഭാഗം, കൈകൾ, കാലുകൾ എന്നിവിടങ്ങളിൽ വടി പോലുള്ള വസ്‌തുക്കൾ കൊണ്ടടിച്ച പാടുണ്ട്. ആൾക്കൂട്ട മർദ്ദനമാണ് മരണകാരണമെന്ന് ഇതിലൂടെ വ്യക്തമായി.

മുഖത്തും കഴുത്തിലും കൈകാലുകളിലും ചതവും ഉരച്ചിലുമുണ്ടായിട്ടുണ്ട്. ആന്തരിക അവയവങ്ങൾ വിളറിയ നിലയിലായിരുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയെന്നും വൃക്കകളിൽ ചെറിയ മുഴകളുണ്ടായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. രക്തസ്രാവത്തിന്റെ ലക്ഷണമാണിത്. ഡിസംബർ 17ന് വൈകിട്ടുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട രാം നാരായൺ ബഗേലിന്റെ മൃതദേഹം 19നാണ് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയത്. ഫോറൻസിക് വിഭാഗം മേധാവി ഡോ. ടി.എസ്. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം പൂർത്തിയാക്കിയത്.

 പ​ത്ത് ​ല​ക്ഷം​ ​ധ​ന​സ​ഹാ​യം ക്യാ​ബി​ന​റ്റ് ​തീ​രു​മാ​നി​ക്കും

​പ​ത്ത് ​ല​ക്ഷം​ ​രൂ​പ​യി​ൽ​ ​കു​റ​യാ​ത്ത​ ​സ​ഹാ​യം​ ​വേ​ണ​മെ​ന്ന​ ​രാം​ ​നാ​രാ​യ​ൺ​ ​ബ​ഗേ​ലി​ന്റെ​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​ആ​വ​ശ്യം​ ​കാ​ബി​ന​റ്റി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ​റ​വ​ന്യൂ​ ​മ​ന്ത്രി​ ​അ​ഡ്വ.​കെ.​രാ​ജ​ൻ.​ ​അ​ർ​ഹ​രാ​യ​വ​രു​ടെ​ ​കൈ​ക​ളി​ൽ​ ​ഈ​ ​പ​ണം​ ​എ​ത്തി​ക്കാ​ൻ​ ​ന​ട​പ​ടി​യെ​ടു​ക്കും.​ ​ബ​ഗേ​ലി​ന്റെ​ ​കു​ടും​ബാം​ഗ​ങ്ങ​ളും​ ​ആ​ക്‌​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​അം​ഗ​ങ്ങ​ളു​മാ​യി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യ്ക്ക് ​ശേ​ഷ​മാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്ര​തി​ക​ര​ണം.​ ​മൃ​ത​ദേ​ഹം​ ​നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള​ ​ചെ​ല​വ് ​വ​ഹി​ക്കു​ന്ന​ത് ​അ​ട​ക്ക​മു​ള്ള​ ​കാ​ര്യ​ങ്ങ​ൾ​ക്കാ​യി​ ​ക​ള​ക്ട​റെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​ഇ​ത്ത​രം​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളാ​യി​ ​ക​ണ്ട് ​ത​ദ്ദേ​ശീ​യ​ർ​ക്ക് ​ല​ഭി​ക്കു​ന്ന​ ​എ​ല്ലാ​ ​പ​രി​ര​ക്ഷ​യും​ ​ന​ൽ​ക​ണ​മെ​ന്ന് ​നി​ല​പാ​ടു​ള്ള​ ​സ​ർ​ക്കാ​രാ​ണി​ത്.​ ​കൊ​ല​പാ​ത​ക​ത്തി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് ​സ​ർ​ക്കാ​ർ.