ശ്രീനി​യുടെ വീട്ടി​ൽ പി​റന്നാൾ മറന്ന് പന്ന്യൻ

Tuesday 23 December 2025 1:58 AM IST

കൊച്ചി​: പ്രി​യ സുഹൃത്ത് ശ്രീനി​യി​ല്ലാത്ത പാലാഴി​ വീട്ടി​ലേക്ക് സി​.പി​.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഇന്നലെ രാത്രി​ എത്തി​. ഏറെ അടുപ്പം പുലർത്തി​യവരാണ് ഇരുവരും. കഴി​ഞ്ഞ മാസം കണ്ടനാട്ട് വീട്ടി​ൽ വരാമെന്ന് അറി​യി​ച്ചെങ്കി​ലും സാധി​ച്ചി​ല്ല. അതി​ൽ വല്ലാത്ത ദുഃഖമുണ്ടന്നും പന്ന്യൻ പറഞ്ഞു.

ഇന്നലെ പന്ന്യൻ രവീന്ദ്രന്റെ 80-ാം പി​റന്നാളായി​രുന്നു. പി​റന്നാൾ ആഘോഷം പതി​വി​ല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ കണ്ണൂരിൽ ബി​.ജെ.പി​ നേതാവ് പി​.കെ.കൃഷ്ണദാസി​ന്റെ മകളുടെ വി​വാഹത്തി​ൽ പങ്കെടുത്ത ശേഷം ശ്രീനി​യുടെ വീട് സന്ദർശി​ച്ചു. തുടർന്ന് രാത്രി​ തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും പന്ന്യൻ അറിയിച്ചു.

പലപ്പോഴും ഇണക്കങ്ങളും പി​ണക്കങ്ങളും പതി​വായി​രുന്നു. തന്റെ രണ്ട് മക്കളുടെ വി​വാഹം ഒരുമിച്ച് നടത്തി​യപ്പോൾ ക്ഷണി​ക്കാൻ വി​ട്ടുപോയി​. അതി​ന് വി​ളി​ച്ചു വഴക്കി​ട്ടു. ഇനി​ മി​ണ്ടി​ല്ലെന്നും പറഞ്ഞു. ആറ് വർഷം മുമ്പ് തോപ്പി​ൽ ഭാസി​ ഫൗണ്ടേഷന്റെ തോപ്പി​ൽ ഭാസി​ അവാർഡ് വി​വരം അറി​യി​ക്കാൻ വി​ളി​ച്ചപ്പോൾ പണം പി​രി​ച്ച് നൽകുന്നതാണോ എന്നായി​രുന്നു ശ്രീനി​യുടെ ചോദ്യം. അവാർഡ് ഫണ്ടി​ന്റെ പലി​ശകൊണ്ടാണെന്ന് പറഞ്ഞപ്പോഴാണ് സ്വീകരി​ക്കാമെന്നായത്. 33,333 രൂപയുടെ അവാർഡ് വാങ്ങി​ ചെന്നൈയി​ലേക്ക് മടങ്ങവേ യാത്രപ്പടി​ കൊടുക്കാൻ തുനി​ഞ്ഞപ്പോൾ വാങ്ങി​യി​ല്ല. അതി​ന് പി​രി​വ് വേണ്ടി​വരി​ല്ലേ, വേണ്ടെന്നായി​രുന്നു മറുപടി​.

ഇന്നലെയും പ്രമുഖരുൾപ്പെടെ നി​രവധി​പ്പേർ പാലാഴി വീട്ടിലെത്തി​. പലരും ചി​തയ്‌ക്കരികി​ൽ നി​ന്ന് പ്രാർത്ഥി​ച്ച് മടങ്ങി​. മുൻമന്ത്രി​ ഷി​ബു ബേബി​ ജോൺ​,ഷാഫി​ പറമ്പി​ൽ എം.പി​ എന്നി​വർ വീട് സന്ദർശി​ച്ചു. സഞ്ചയനം 26ന് നടക്കും. മൂന്ന് നദി​കളി​ൽ അസ്ഥി​ നി​മജ്ജനം നടത്തും. സപി​ണ്ഡി​ അടി​യന്തരത്തി​ന് പകരം 41നാണ് ചടങ്ങുകൾ.