റേഷൻ വ്യാപാരി സമരം മാറ്റിവച്ചു

Tuesday 23 December 2025 12:01 AM IST

തിരുവനന്തപുരം: ജനുവരി ഒന്നു മുതൽ നടത്താൻ തീരുമാനിച്ചിരുന്ന റേഷൻ കടകൾ അടച്ചിട്ടുകൊണ്ടുള്ള സമരം മാറ്റിവച്ചതായി ഓൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി എന്നിവർ പറഞ്ഞു. ഇന്നലെ റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി മന്ത്രി ജി.ആർ.അനിൽ നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരത്തിൽ പിന്മാറുന്നതെന്ന് ഇവർ അറിയിച്ചു. റേഷൻ വ്യാപാരികളുടെ ക്ഷേമനിധി, വേതന വർദ്ധന എന്നവയിൽ ഉറപ്പുകിട്ടി.

റേ​ഷ​ൻ​ ​വ്യാ​പാ​രി​കൾ 75​ ​വ​യ​സു​വ​രെ ലൈ​സ​ൻ​സി

തി​രു​വ​ന​ന്ത​പു​രം​:​ ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ൾ​ക്ക് ​ലൈ​സ​ൻ​സി​യാ​യി​ ​തു​ട​രാ​നു​ള്ള​ ​പ്രാ​യ​ ​പ​രി​ധി​ 70​ൽ​ ​നി​ന്ന് 75​ ​ആ​ക്കി​ ​ഉ​യ​ർ​ത്തി​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ്.​ ​നി​ല​വി​ൽ​ 75​ ​ക​ഴി​ഞ്ഞ​വ​ർ​ത്ത് ​ക​ട​യു​ടെ​ ​ലൈ​സ​ൻ​സ് ​അ​ന​ന്ത​രാ​വ​കാ​ശി​ക്ക് ​കൈ​മാ​റാ​നു​ള്ള​ ​സ​മ​യ​ ​പ​രി​ധി​ ​ജ​നു​വ​രി​ 20​ ​ആ​ക്കി.​ ​ഇ​തി​ന​കം​ ​കൈ​മാ​റി​യി​ല്ല​ങ്കി​ൽ​ ​ലൈ​സ​ൻ​സ് ​റ​ദ്ദാ​ക്കും.​ ​വി​ൽ​പ്പ​ന​ക്കാ​ര​ന് ​ലൈ​സ​ൻ​സ് ​കൈ​മാ​റ​ണ​മെ​ങ്കി​ൽ​ 10​ ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം​ ​വേ​ണ​മാ​യി​രു​ന്നു.​ ​അ​ത് 6​ ​വ​ർ​ഷ​മാ​യി​ ​കു​റ​ച്ചു.