നിയമസഭാ പോരാട്ടത്തിന് യു.ഡി.എഫ് പദ്ധതിയായി,​ വി.ഡി. സതീശന്റെ ജാഥയോടെ തുടക്കം

Tuesday 23 December 2025 12:04 AM IST

കൊച്ചി: ജനുവരി 15നകം ഘടകകക്ഷികളുമായി ചർച്ചകൾ പൂർത്തിയാക്കി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കുമെന്ന് യു.ഡി.എഫ്. ഫെബ്രുവരിയിൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പ്രതിപക്ഷ നേതാവ് നയിക്കുന്ന ജാഥ ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കർമ്മപദ്ധതിയും സമയക്രമവും യു.ഡി.എഫ് സംസ്ഥാന നേതൃയോഗം ആവിഷ്‌കരിച്ചു.

ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന ജാഥയിൽ രാഷ്ട്രീയത്തിനുപരി നാടിന്റെ വികസനപദ്ധതികൾക്ക് മുൻഗണ നൽകും. കേരളത്തിന്റെ വികസനത്തിനും സമഗ്രമാറ്റത്തിനുമുള്ള പരിപാടികൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തും. എല്ലാ മേഖലയിലും ഗവേഷണതുല്യമായ പഠനങ്ങളാണ് യു.ഡി.എഫ് നടത്തുന്നത്. പതിവ് പ്രകടനപത്രികകളിൽ നിന്നു വ്യത്യസ്തമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, സി.പി.ജോൺ എന്നിവർ പറഞ്ഞു.

വോട്ടർപട്ടികയിൽ പേര് ചേർക്കൽ ഉൾപ്പെടെ സംഘടനാകാര്യങ്ങൾ കോൺഗ്രസും ഘടകകക്ഷികളും ഒന്നിച്ച് ചെയ്യും.

ആയുധം താഴെവയ്‌ക്കണം

തോൽവിയിൽ പാഠം പഠിക്കാതെ അസഹിഷ്ണുതയോടെയാണ് സി.പി.എം പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അക്രമം അഴിച്ചുവിടുന്ന സി.പി.എമ്മിനോട് ആയുധം താഴെ വയ്‌ക്കാൻ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പറയണം.

സർക്കാർ അവസാനകാലത്ത് ജനങ്ങളെ കബളിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് വരുന്നുണ്ട്. സഹകരണ സംഘങ്ങളിൽ നിന്ന് പതിനായിരം കോടി രൂപയുടെ വായ്പ എടുക്കാനാണ് ശ്രമിക്കുന്നത്. പതിനായിരം കോടി രൂപ പിടിച്ചെടുക്കാനുള്ള സർക്കാരിന്റെ നീക്കം സംഘങ്ങളെ തകർക്കുകയും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുകയും ചെയ്യും.

തദ്ദേശത്തിൽ സി.പി.എം,

ബി.ജെ.പി ബന്ധമില്ല

തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കാൻ സി.പി.എമ്മുമായോ ബി.ജെ.പിയുമായോ ഉടമ്പടിയും ധാരണയും പാടില്ലെന്ന കർശന നിർദ്ദേശം കീഴ് ഘടകങ്ങൾക്ക് നൽകാനും യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു.

മൂ​ന്ന് ​പാ​ർ​ട്ടി​ക​ളെ​ ​അ​സോ​സി​യേ​റ്റ് അം​ഗ​ങ്ങ​ളാ​ക്കാ​ൻ​ ​യു.​ഡി.​എ​ഫ്

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​ന്നോ​ടി​യാ​യി​ ​പി.​വി​ ​അ​ൻ​വ​ർ​ ​ന​യി​ക്കു​ന്ന​ ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സ്,​ ​സി.​കെ.​ ​ജാ​നു​വി​ന്റെ​ ​ജ​നാ​ധി​പ​ത്യ​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി,​ ​വി​ഷ്ണു​പു​രം​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​പ്ര​സി​ഡ​ന്റാ​യ​ ​കേ​ര​ള​ ​കാ​മ​രാ​ജ് ​കോ​ൺ​ഗ്ര​സ് ​എ​ന്നി​വ​യെ​ ​അ​സോ​സി​യേ​റ്റ് ​അം​ഗ​ങ്ങ​ളാ​ക്കാ​ൻ​ ​യു.​ഡി.​എ​ഫ് ​സം​സ്ഥാ​ന​ ​നേ​തൃ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​അ​തേ​സ​മ​യം,​ ​വി​ഷ്ണു​പു​രം​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​ത​ള്ളി​പ്പ​റ​ഞ്ഞു. ജാ​നു​വി​ന്റെ​യും​ ​ച​ന്ദ്ര​ശേ​ഖ​ര​ന്റെ​യും​ ​പാ​ർ​ട്ടി​ക​ൾ​ ​എ​ൻ.​ഡി.​എ​ ​ഘ​ട​ക​ക​ക്ഷി​ക​ളാ​ണ്. ഘ​ട​ക​ക​ക്ഷി​ ​നേ​താ​ക്ക​ളു​മാ​യും​ ​ച​ർ​ച്ച​ ​ന​ട​ത്തി​യാ​ണ് ​തീ​രു​മാ​ന​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ,​ ​യു.​ഡി.​എ​ഫ് ​സം​സ്ഥാ​ന​ ​ക​ൺ​വീ​ന​ർ​ ​അ​ടൂ​ർ​ ​പ്ര​കാ​ശ് ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.​ ​അ​സോ​സി​യേ​റ്റ് ​പാ​ർ​ട്ടി​ക​ളെ​ ​യു.​ഡി.​എ​ഫ് ​യോ​ഗ​ങ്ങ​ളി​ൽ​ ​പ്ര​ത്യേ​കം​ ​ക്ഷ​ണി​ക്കു​മെ​ന്ന് ​അ​വ​ർ​ ​പ​റ​ഞ്ഞു. യു.​ഡി.​എ​ഫ് ​വി​പു​ലീ​ക​രി​ക്കു​മെ​ങ്കി​ലും​ ​എ​ൽ.​ഡി.​എ​ഫി​ലെ​ ​ജോ​സ് ​കെ.​ ​മാ​ണി​യെ​ ​ക്ഷ​ണി​ക്കി​ല്ല.​ ​ജോ​സ് ​കെ.​ ​മാ​ണി​യെ​ ​ക്ഷ​ണി​ക്കു​ന്ന​തി​ൽ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​ലീ​ഡ​ർ​ ​പി.​ജെ.​ ​ജോ​സ​ഫ് ​ക​ടു​ത്ത​ ​വി​യോ​ജി​പ്പ് ​അ​റി​യി​ച്ചു​വെ​ന്നാ​ണ് ​സൂ​ച​ന.

യു.​ഡി.​എ​ഫി​ലേ​ക്ക് ഇ​ല്ലെ​ന്ന് ​വി​ഷ്ണു​പു​രം

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ന്റെ​ ​പാ​ർ​ട്ടി​യാ​യ​ ​കേ​ര​ള​ ​കാ​മ​രാ​ജ് ​കോ​ൺ​ഗ്ര​സ് ​യു.​ഡി.​എ​ഫി​ലേ​ക്ക് ​എ​ത്തു​മെ​ന്ന​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ന്റെ​ ​പ്ര​ഖ്യാ​പ​നം​ ​ത​ള്ളി​ ​വി.​എ​സ്.​ഡി.​പി​ ​നേ​താ​വ് ​വി​ഷ്ണു​പു​രം​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ.​ ​അ​ത് ​തെ​റ്റാ​ണെ​ന്ന്വി​ഷ്ണു​പു​രം​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ആ​ർ​ക്കും​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​അ​പേ​ക്ഷ​യു​ണ്ടെ​ങ്കി​ൽ​ ​യു.​ഡി.​എ​ഫ് ​നേ​താ​ക്ക​ൾ​ ​പു​റ​ത്തു​വി​ട​ണം.​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യും​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​നും​ ​വി.​ഡി.​സ​തീ​ശ​നും​ ​എ​ൻ.​ഡി.​എ​യി​ൽ​ ​തൃ​പ്ത​നാ​ണോ​ ​എ​ന്നു​ ​ചോ​ദി​ച്ചു.​ ​തൃ​പ്ത​ന​ല്ല​ ​എ​ന്നു​ ​പ​റ​ഞ്ഞു.​ ​ഇ​ട​തു​പ​ക്ഷ​ ​നേ​താ​ക്ക​ളോ​ടും​ ​ഇ​തു​ ​ത​ന്നെ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​ചാ​ടി​പ്പോ​കാ​നു​ള്ള​ ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല.​ ​എ​ൻ.​ഡി.​എ​യി​ലെ​ ​ഘ​ട​ക​ ​ക​ക്ഷി​ക​ളോ​ടു​ള്ള​ ​സ​മീ​പ​നം​ ​തി​രു​ത്ത​ണ​മെ​ന്ന​ ​അ​ഭി​പ്രാ​യ​മു​ണ്ട്.​ ​അ​ടു​ത്ത​ ​എ​ൻ.​ഡി.​എ​ ​യോ​ഗ​ത്തി​ൽ​ ​ഈ​ ​അ​ഭി​പ്രാ​യം​ ​പ്ര​ക​ടി​പ്പി​ക്കും.

വി​ഷ്‌​ണു​പു​ര​ത്തി​ന് ​വേ​ണ്ടെ​ങ്കിൽ വ​രേ​ണ്ട​തി​ല്ല:സ​തീ​ശൻ

കൊ​ച്ചി​:​ ​വി​ഷ്ണു​പു​രം​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​താ​നും​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യും​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​നും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​ ​നി​ര​വ​ധി​ ​ത​വ​ണ​ ​ക​ണ്ടി​ട്ടു​ണ്ടെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​യു.​ഡി.​എ​ഫി​ൽ​ ​അം​ഗ​മാ​കാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന് ​താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ​ ​വേ​ണ്ട.​ ​മു​ന്ന​ണി​ ​പ്ര​വേ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ച​ർ​ച്ച​യ്‌​ക്ക​ല്ലാ​തെ​ ​വെ​റു​തേ​ ​അ​ദ്ദേ​ഹം​ ​കാ​ണേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​തി​ങ്ക​ളാ​ഴ്‌​ച​ ​വൈ​കി​ട്ട് 5.42​ ​നും​ 7.41​നും​ ​ത​ന്നെ​ ​വി​ളി​ച്ചി​രു​ന്നു.​ ​ഘ​ട​ക​ക​ക്ഷി​ ​ആ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​ആ​വ​ശ്യം.​ ​നി​ര​വ​ധി​ ​ത​വ​ണ​ ​ത​ന്നോ​ടും​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യോ​ടും​ ​തി​രു​വ​ഞ്ചൂ​രി​നോ​ടും​ ​ആ​വ​ശ്യ​പ്പെ​ട്ട​തു​ ​കൊ​ണ്ടാ​ണ് ​യു.​ഡി.​എ​ഫി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്ത​ത്.