വെഹിക്കിൾ ഇൻസ്‌പെക്ടർമാർ സത്യസന്ധരാകണം

Tuesday 23 December 2025 12:13 AM IST

തിരുവനന്തപുരം: പൊലീസിന്റെ മികച്ച പരിശീലനം ലഭിച്ചിട്ടുള്ള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ അച്ചടക്കവും സത്യസന്ധതയും മുഖമുദ്ര‌യാക്കണമെന്ന് മന്ത്രി കെ.ബി.ഗണേശ് കുമാർ. പൊലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന മോട്ടോർ വാഹന വകുപ്പ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ പാസിംഗ്ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു. യൂണിഫോം സേനയ്ക്ക് അച്ചടക്കം നിർബന്ധമാണെന്നും ഇത് ഔദ്യോഗിക ജീവിതത്തോടൊപ്പം വ്യക്തിജീവിതത്തിലും ഉദ്യോഗസ്ഥർ തുടരണം. ജനങ്ങളോടുള്ള പെരുമാറ്റം മാന്യമായിരിക്കണം. ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോയും വീഡിയോയും കൈകാര്യം ചെയ്യുന്നതുൾപ്പെടെ ലളിതമാക്കി, ഓഫീസ് പ്രവർത്തനങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഉദ്യോഗസ്ഥർ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.