സണ്ണിക്കുട്ടി എബ്രഹാമിന് ടി.വി.ആർ.ഷേണായ് അവാർഡ്

Tuesday 23 December 2025 1:48 AM IST

ന്യൂഡൽഹി: പ്രൊഫ. കെ. വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയ ടി. വി. ആർ. ഷേണായ് അവാർഡ് മുതിർന്ന പത്രപ്രവർത്തകനായ സണ്ണിക്കുട്ടി എബ്രഹാമിന്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് 2026 ഫെബ്രുവരിയിൽ ഡൽഹിയിൽ നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ പ്രൊ. കെ.വി. തോമസ് അറിയിച്ചു.